തിരുവനന്തപുരം: നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു. ബെവ് ക്യു ...
തിരുവനന്തപുരം: നാളെ രാവിലെ 9 മണി മുതൽ സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിക്കുമെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ അറിയിച്ചു.
ബെവ് ക്യു ആപ്പ് വഴി ബുക്ക് ചെയ്തു ടോക്കണു മായി വരുന്നവർക്കു മാത്രമേ മദ്യം ലഭക്കുകയുള്ളൂ. അല്ലാത്തവർ മദ്യവിൽപ്പന ശാലകൾക്കു മുന്നിൽ വരരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
രാവിലെ 6 മണി മുതൽ രാത്രി 10 മണി വരെയാണ് ആപ്പ് വഴി ബുക്ക് ചെയ്യാൻ കഴിയുക. അവരവർക്ക് ലഭിക്കുന്ന നിശ്ചിത സമയത്ത് തന്നെ എത്തിയില്ലെങ്കിൽ മദ്യം ലഭിക്കില്ല.
അങ്ങനെയുള്ളവർ വീണ്ടും ബുക്ക് ചെയ്തു വരേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു.
Keywords: BevQ, Kerala, Liquor, TP Ramakrishnan
COMMENTS