ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന നാലാം ഘട്ട ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം. ലോക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്നവസാനിക്കാനിരിക്കെ...
ന്യൂഡല്‍ഹി: നാളെ ആരംഭിക്കുന്ന നാലാം ഘട്ട ലോക് ഡൗണിലെ ഇളവുകളും നിയന്ത്രണങ്ങളും അറിയാം.
ലോക് ഡൗണിന്റെ മൂന്നാം ഘട്ടം ഇന്നവസാനിക്കാനിരിക്കെയാണ് ലോക് ഡൗണ്‍ നീ്ട്ടിയിരിക്കുന്നത്.
* കേന്ദ്ര ആരോഗ്യ വകുപ്പു നല്കുന്ന മാനദണ്ഡ പ്രകാരം പച്ച, ഓറഞ്ച്, ചുവപ്പ്, സോണുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ണയിക്കാം. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സോണുകള്‍ക്കുള്ളിലെ കണ്ടെയ്ന്‍മെന്റ് സോണും ബഫര്‍ സോണും ജില്ലാ ഭരണകൂടങ്ങള്‍ക്കു തീരുമാനിക്കാം.
* വിവാഹത്തിന് 50 പേര്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം.
* ആരാധനാലയങ്ങള്‍, തീയറ്ററുകള്‍, റസ്റ്റാറന്റുകള്‍, മാളുകള്‍, പാര്‍ക്കുകള്‍, ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍ എ്ന്നിവ തുറക്കാന്‍ പാടില്ല.
* കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനം മാത്രം. അകത്തേക്കും പുറത്തേക്കും പോകാന്‍ അനുമതിയില്ല.
* സ്റ്റേഡിയങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകളും ഉപാധികളോടെ തുറക്കാം.
* മത, രാഷ്ട്രീയ, വിദ്യാഭ്യാസ, വിനോദ പൊതു ചടങ്ങുകള്‍ക്കും കൂടിച്ചേരലുകള്‍ക്കും 31 വരെ പൂര്‍ണ വിലക്ക്. എല്ലാ മതസ്ഥാപനങ്ങളും ആരാധനാലയങ്ങളും അടഞ്ഞുകിടക്കും.
* ഡിസ്റ്റന്‍സ് ലേണിംഗ് നടത്താം.
* ഹോട്ടലുകളില്‍ ടേക് എവേ മാത്രം. ആരോഗ്യ പ്രവര്‍ത്തകര്‍, പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, രാജ്യത്ത് കുടുങ്ങിയ ടൂറിസ്റ്റുകള്‍ എന്നിവര്‍ക്കായും ക്വാറന്റീനു വേണ്ടിയുള്ളതുമായ ഹോട്ടലുകളും റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കാം.
* റെയില്‍വേ സ്റ്റേഷന്‍, ബസ് ഡിപ്പോകള്‍, എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലെ കാന്റീനുകള്‍ക്ക് പ്രവര്‍ത്തനാനുമതി.
* സംസ്ഥാനങ്ങളുടെ പരസ്പര സമ്മതത്തോടെ യാത്രയാകാം.
യാത്ര എപ്രകാരം വേണമെന്ന് സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശങ്ങളിലെ തീരുമാനിക്കാം. ഇവിടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒരു യാത്രയും അനുവദിക്കില്ല.
* 65 വയസ്സിനു മുകളിലുള്ളവര്‍ക്കും 10 വയസ്സിനു താഴെയുള്ളവര്‍ക്കും ഗര്‍ഭിണികള്‍ക്കും അവശതകളുള്ളവര്‍ക്കും ആവശ്യങ്ങള്‍ക്കോ ആശുപത്രിയിലേക്കോ അല്ലാതെ പുറത്തിറങ്ങാന്‍ അനുവാദമില്ല.
* പ്രത്യേകം നിരോധിച്ചതല്ലാത്ത എല്ലാ സേവനങ്ങളും അനുമതി.
* നൈറ്റ് കര്‍ഫ്യൂ ഉള്ള സ്ഥലങ്ങളില്‍ വൈകിട്ട് ഏഴിനും രാവിലെ ഏഴിനും ഇടയ്ക്ക് അവശ്യ സേവനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഒഴികെ ജനത്തിനു പുറത്തിറങ്ങാന്‍ അനുവാദമില്ല.
Keywords: Lockdown, Curfew, India, Coronavirus

COMMENTS