ന്യൂയോര്‍ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വന സംഗമത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് അമേരിക...
ന്യൂയോര്‍ക് : അമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന സാന്ത്വന സംഗമത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് അമേരിക്കയിലെ പ്രവാസി സമൂഹവുമായി ആശയവിനിമയം നടത്തും.
ബുധനാഴ്ച (മേയ് 13) രാത്രി 8.30നാണ് സംവാദമെന്ന് മെന്ന് ഫൊക്കാന പ്രസിഡന്റ് ബി. മാധവന്‍നായര്‍ അറിയിച്ചു.
ചലച്ചിത്ര സംവിധായകന് മേജര്‍ രവി, നോര്‍ക്ക വൈസ് ചെയര്മാന് വരദരാജന് നായര്‍, ദീപക് ആനന്ദ് (എം. പി. പി) തുടങ്ങിയവരും പങ്കുചേരും.
കോവിഡ് 19 വ്യാപനം പ്രവാസികളുടെ ജീവിതത്തിലും
കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ജോലി നഷ്ടം, രോഗഭീഷണി, ചികിത്സാ ചെലവുകള്‍, യാത്രാ തടസ്സം, ലോക്ഡൗണുകള്‍ തീര്‍ക്കുന്ന സാമൂഹ്യവും മാനസികവും കുടുംബപരവുമായ സങ്കീര്‍ണ്ണതകള്‍ തുടങ്ങി ഒട്ടേറെ വൈഷമ്യങ്ങളെയാണ് പ്രവാസികള്‍ അഭിമുഖീകരിക്കുന്നത്.
ഈ സാഹചര്യത്തില്‍ പ്രവാസി സമൂഹത്തിന് ആശ്വാസവും സാന്ത്വനവും പകരുന്നതിനും സഹായങ്ങളും സേവനങ്ങളും നല്‍കുന്നതിനും ഫൊക്കാന സന്നദ്ധതയോടെ ഒട്ടേറെ കര്‍മ്മപദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കി വരികയാണ്.
സാന്ത്വന സംഗമം പ്രവാസി സമൂഹം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് കൂടുതല്‍ ക്രിയാത്മക പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ദുരിതകാലത്തെ വിഷമതകളെയും പ്രയാസങ്ങളെയും
ആത്മവിശ്വാസത്തോടെയും നേരിടുന്നതിന് സന്നദ്ധരാക്കാനുമാണ് ലക്ഷ്യം വയ്ക്കുന്നത്.
എന്‍.കെ. പ്രേമചന്ദ്രന് എംപിയുമായുള്ള സംവാദത്തില്‍
പ്രവാസികള്‍ക്കായി ഭരണകൂടം നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന
സേവനങ്ങളെക്കുറിച്ചും വിവധ പദ്ധതികളെക്കുറിച്ചും വന്ദേഭാരത്
ദൗത്യത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാവുന്നതാണെന്നും
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ചോദിച്ച് മനസ്സിലാക്കാവുന്നതാണെന്നും മാധവന് നായര്‍ അറിയിച്ചു.
കുടുതല്‍ വിവരങ്ങള്‍ക്ക് സജിമോന്‍ ആന്റണി 862-438-2361 , ടോമി കൊക്കാട്ട് 647-892-7200, ഡോ. രഞ്ജിത് പിളള 713-417-7472 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
-അനില്‍ ആറന്മുള
Keywords: FOKANA, Covid 19, Coronavirus, America
COMMENTS