തിരുവനന്തപുരം: കേരളത്തില്‍ കണ്‍സ്യുമര്‍ ഫെഡിന്റെയും ബെവ്കോയുടെയും 301 മദ്യശാലകള്‍ ഒരുമിച്ചു തുറക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്...
തിരുവനന്തപുരം: കേരളത്തില്‍ കണ്‍സ്യുമര്‍ ഫെഡിന്റെയും ബെവ്കോയുടെയും 301 മദ്യശാലകള്‍ ഒരുമിച്ചു തുറക്കുമെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്.
അധികം വൈകാതെ മദ്യശാലകള്‍ തുറക്കും. പക്ഷേ, തീയതി തീരുമാനിച്ചിട്ടില്ല. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
മദ്യം ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത് കൗണ്ടറില്‍ പണമടയ്ക്കുന്ന രീതിയായിരിക്കും അവലംബിക്കുക. ഇതിനായി ആപ്പ് തയ്യാറാക്കുന്നുണ്ട്. മദ്യവില്പന ശാലകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കുന്നതിനെക്കുറിച്ചും ആലോചനയുണ്ട്.
ബാര്‍ ഹോട്ടലുകള്‍ ഇപ്പോള്‍ തുറക്കില്ല. അവിടെ കൗണ്ടര്‍ തുറന്ന് മദ്യം പാര്‍സല്‍ നല്കാന് അനുവദിക്കും. ബിവറേജസ് നിരക്കിലായിരിക്കും ബാറിലും മദ്യം വില്‍ക്കുക.
ഐടി മിഷനും സ്റ്റാര്‍ട്ടപ് മിഷനും ചേര്‍ന്നാണ് മദ്യം വില്‍ക്കുന്നതിനുള്ള ആപ് തയ്യാറാക്കുന്നത്. ഇതിനായി അഞ്ചു കമ്പനികളുടെ അന്തിമ ലിസ്റ്റ് തയ്യാറാക്കി ഐടി വകുപ്പിനു കൈമാറി. തീരുമാനം ഐടി വകുപ്പ് കൈക്കൊള്ളും.
ഇതേസമയം, 18 ന് തന്നെ മദ്യശാലകള്‍ തുറക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നാണ് അറിയുന്നത്. കോവിഡിനെ തുടര്‍ന്നു സര്‍ക്കാരിനെ ഗ്രസിച്ചിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ് എത്രയും വേഗം മദ്യവില്പന ശാലകള്‍ തുറക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പ്രതിദിനം 40 കോടി രൂപയായിരുന്നു സിവില്‍ ഔട്ലെറ്റുകള് കഴി സര്‍ക്കാരിനു മദ്യ വില്പനയിലൂടെ കിട്ടിയിരുന്നത്.
Keywords: Kerala, Bevco, Consumer Fed, Liquour
COMMENTS