തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴു പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ഒരാള്‍ക്കു മാത്രം രോഗബാധ ഉണ്ടായതിന്റെ ആശ്വാസത്തില്‍...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏഴു പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ ഒരാള്‍ക്കു മാത്രം രോഗബാധ ഉണ്ടായതിന്റെ ആശ്വാസത്തില്‍ നിന്നാണ് ഇന്നു വീണ്ടും ഏഴു പേരിലേക്ക് എത്തിയിരിക്കുന്നത്. ഇന്ന് 27 പേര്‍ക്ക് പരിശോധനാഫലം നെഗറ്റീവാവുകയും ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ നാലുപേര്‍ക്കും കോഴിക്കോട് ജില്ലയിലെ രണ്ട് പേര്‍ക്കും കാസര്‍കോട്ട് ഒരാള്‍ക്കമാണ് ഇന്നു രോഗം സ്ഥിരീകരിച്ചതെന്ന്
കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്നു വന്നവരാണ്. സമ്പര്‍ക്കം വഴിയാണ് രണ്ടു പേര്‍ക്ക് രോഗം പിടിപെട്ടത്. ഇന്ന് കാസര്‍കോട്ട് 24 പേര്‍ക്കും എറണാകുളം, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ഓരോ വ്യക്തികള്‍ക്കുമാണ് വൈറസ് ബാധ മാറിയത്.
147 പേര്‍ ചികിത്സയിലുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 88855 ആയി കുറഞ്ഞു. ഇവരില്‍ 532 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ശേഷിച്ചവര്‍ വീടുകളിലാണ്.
ഇന്ന് 108 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അയച്ചിട്ടുള്ള 17400 സാമ്പിളുകളില്‍ 16459 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി.
Summary: Today seven more cases have been confirmed with coronavirus in Kerala. 27 people have confirmed negative.
Four persons from Kannur and two from Kozhikode and one from Kasargod have been admitted to various hospitals today, Chief Minister Pinarayi Vijayan said at a press conference here.
Of those diagnosed today, five are from overseas. Two people got infected by contact. Today, 24 people in Kasargod and one each in Ernakulam, Malappuram and Palakkad districts have been discharged from hospitals.
147 patients are undergoing treatment. The number of people under observation fell to 88855. Of these, 532 were in hospitals. The rest are in home quarantine. Today 108 people were admitted to hospitals.
Keywords: Kerala, Corona, Covid 19, Pinarayi Vijayan, KK Shylaja
COMMENTS