Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

ലോക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തമായി ഉത്തരം പറയാതെ കേന്ദ്രം, പിന്‍വലിക്കരുതെന്ന് കേരളത്തോട് ഐഎംഎ, ഘട്ടം ഘട്ടമായി മതിയെന്നു വിദഗ്ദ്ധ സമിതി

സ്വന്തം ലേഖകര്‍ ന്യൂഡല്‍ഹി/തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുമോ എന്...



സ്വന്തം ലേഖകര്‍

ന്യൂഡല്‍ഹി/തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനു ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ ഏപ്രില്‍ 14ന് പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ രാജ്യതാത്പര്യമനുസരിച്ചു തീരുമാനമെടുക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍.

കേന്ദ്ര മന്ത്രിസഭാ യോഗത്തിനു ശേഷം വാര്‍ത്താ ലേഖകരോടു സംസാരിക്കവേ വന്ന ഇതുസംബന്ധിച്ച ചോദ്യത്തിനു മന്ത്രി വ്യക്തമായ ഉത്തരം നല്കിയില്ല. അനുയോജ്യമായ സമയത്ത് തീരുമാനം അറിയിക്കുമെന്ന്് ജാവഡേക്കര്‍ പറഞ്ഞു.

ലോക് ഡൗണ്‍ അവസാനിപ്പിച്ചാലും ജനങ്ങള്‍ പുറത്തിറങ്ങുന്നതില്‍ നിയന്ത്രണം വേണമെന്ന് സംസ്ഥാനങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശിച്ചിരുന്നു.

രാജ്യത്ത് കൊറോണ വൈറസ് വ്യാപനം കൂടിവരുന്നതിനാല്‍ ലോക് ഡൗണ്‍ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്. കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, വിമാനസര്‍വീസുകള്‍ എന്നിവ തടയാതെ ലോക് ഡൗണ്‍ തുടരാനും ആലോചനയുണ്ട്. രാജ്യത്ത് ഇപ്പോള്‍ 4000 കൊവിഡ്19 വൈറസ് ബാധിതരുണ്ടെന്നാണ് കണക്ക്. ഇതുവരെ മരിച്ചത് 109 പേരാണ്.

ഇതേസമയം, ലോക് ഡൗണ്‍ ഏപ്രില്‍ 14നു ശേഷവും തുടരണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള ഘടകം ആവശ്യപ്പെട്ടു. അടുത്ത 21 ദിവസത്തേക്കുകൂടി ലോക് ഡൗണ്‍ ദീര്‍ഘിപ്പിക്കണമെന്നാണ്  അസോസിയേഷന്റെ വിദഗ്ദ്ധ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. 

ഇക്കാര്യം ചൂണ്ടിക്കാട്ടി ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വര്‍ഗീസും, സെക്രട്ടറി ഡോ. ഗോപികുമാറും അറിയിച്ചു.

ലോക് ഡൗണ്‍ മാറുമ്പോള്‍ വളരെയധികം ആളുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് രാജ്യങ്ങളില്‍ നിന്നും വന്നേക്കാം. അത് സമൂഹവ്യാപനം ഉണ്ടാകുന്ന രീതിയിലേക്ക് കേരളത്തെ എത്തിക്കുമെന്നും ഐ എം എ മുന്നറിയിപ്പു നല്കുന്നു.

ലോക് ഡൗണ്‍ ഘട്ടം ഘട്ടം മാത്രമേ പിന്‍വലിക്കാവൂ എന്ന് കേരള സര്‍ക്കാര്‍ നിയോഗിച്ച 17 പേരടങ്ങിയ വിദഗ്ദ്ധ സമിതി മുഖ്യമന്ത്രിക്കു റിപ്പോര്‍ട്ട് നല്‍കി. കേരളത്തിലെ സ്ഥിതി നിയന്ത്രണവിധേയമാണ്.

മേഖലകള്‍ തിരിച്ചുവേണം ലോക് ഡൗണ്‍ ഒഴിവാക്കാന്‍. ഒറ്റയടിക്ക് ലോക്ക് ഡൗണ്‍ അവസാനിപ്പിക്കുന്നത് തിരിച്ചടിയുണ്ടാക്കും. ജനം കൂടുന്ന സ്ഥലങ്ങള്‍ പെട്ടെന്ന് തുറക്കരുത്. ചില ജില്ലകളില്‍ പ്രത്യേക ജാഗ്രത റിപ്പോര്‍ട്ടില്‍ പറയുന്നു.

Summary: Union Minister Prakash Javadekar has said that the decision to lift the lock down  will be announced at the appropriate time. Talking to reporters after the Union Cabinet meeting, the minister did not give a clear answer to this question. 

Meanwhile, the Indian Medical Association Kerala chapter requested to continue the lockdown after April 14. The association's expert committee has called for the lockdown to be extended for the next 21 days.

The 17-member expert panel appointed by the Government of Kerala reported to the Chief Minister that the lock down should be lifted on a phased manor. Do not immediately open places where people congregate, the reports says.

Keywords: India, Kerala, Corona, Covid 19, Narendra Modi, Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5035,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10973,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: ലോക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തമായി ഉത്തരം പറയാതെ കേന്ദ്രം, പിന്‍വലിക്കരുതെന്ന് കേരളത്തോട് ഐഎംഎ, ഘട്ടം ഘട്ടമായി മതിയെന്നു വിദഗ്ദ്ധ സമിതി
ലോക് ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ വ്യക്തമായി ഉത്തരം പറയാതെ കേന്ദ്രം, പിന്‍വലിക്കരുതെന്ന് കേരളത്തോട് ഐഎംഎ, ഘട്ടം ഘട്ടമായി മതിയെന്നു വിദഗ്ദ്ധ സമിതി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgH93ucsfY9X7O2TgUhV8-SxL6Z-Hhhb_QtSf5J74dG18YxeNp2dCc1f0StWdR-ehf6N29_JuejY5Wr5RhvYs6MSqo95nQkiEGfxrAzhr5bj25oTxfQAHRaGrbhnRqeT04yL9qbY2EehyphenhyphenS0/s640/lock+down+india.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgH93ucsfY9X7O2TgUhV8-SxL6Z-Hhhb_QtSf5J74dG18YxeNp2dCc1f0StWdR-ehf6N29_JuejY5Wr5RhvYs6MSqo95nQkiEGfxrAzhr5bj25oTxfQAHRaGrbhnRqeT04yL9qbY2EehyphenhyphenS0/s72-c/lock+down+india.png
www.vyganews.com
https://www.vyganews.com/2020/04/no-idea-on-lifting-lock-down.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/no-idea-on-lifting-lock-down.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy