ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു. രാജ്യത്തിന്റെ പല ഭാഗങ്...
ന്യൂഡല്‍ഹി: രാജ്യത്ത് പ്രഖ്യാപിച്ച ലോക് ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോഡി അറിയിച്ചു.
രാജ്യത്തിന്റെ പല ഭാഗങ്ങളിലും കൊറോണ വൈറസ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മാര്‍ച്ച് 24-ന് പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടല്‍ ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ നാം ഇതുവരെ ജയിച്ചുവെന്നും ഈ പോരാട്ടത്തില്‍ ഓരോരുത്തരും സൈനികരാണെന്ന് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.Address to the nation. https://t.co/26sVP2br5n— Narendra Modi (@narendramodi) April 14, 2020
കൊറോണ വൈറസ് നിമിത്തം ജനം വലിയ ബുദ്ധിമുട്ട് നേരിടുന്നുവെന്നറിയാം. പോരാട്ടം ശക്തമായി തുടര്‍ന്നേ തീരൂ. യാത്രയ്ക്കും ഭക്ഷണത്തിനും ജനം ബുദ്ധിമുട്ടുന്നുണ്ട്.
ലോക് ഡൗണുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുന്നോട്ടു വച്ച ഏഴിന നിര്‍ദ്ദേശങ്ങള്‍
1. ലോക് ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക
2. മുതിര്‍ന്ന പൗരന്മാര്ക്ക് പ്രത്യേക കരുതല്‍ നല്‍കണം
3. രോഗപ്രതിരോധം ശക്തമാക്കണം
4. കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക
5. പാവപ്പെട്ടവരെ സഹായിക്കുക
6. തൊഴിലാളികളെയും ജീവനക്കാരെയും പിരിച്ചുവിടരുത്
7. ആരോഗ്യപ്രവര്‍ത്തകരെ മാനിക്കുക, ആദരിക്കുക
ഇന്ത്യ തുടക്കത്തില്‍ തന്നെ നടപടിയെടുത്തു. ലോകത്തെ വന്ശക്തികളെക്കാള് നമ്മുടെ കൊറോണ പ്രതിരോധം ഫലപ്രദമായിരുന്നു.രാജ്യത്ത് 550 കേസുകള്‍ മാത്രമുള്ളപ്പോഴാണ് ലോക് ഡൗണ്‍ പ്രഖ്യാപിച്ചത്. മറ്റേതൊരു രാജ്യത്തെക്കാളും ഇന്ത്യന്‍ ജനത ത്യാഗം സഹിച്ചു. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിനു തന്നെ മാതൃകയായി, പ്രധാനമന്ത്രി പഞ്ഞു.
നാളെ മുതല്‍ ഒരാഴ്ച്ച രാജ്യത്ത് കര്ശനനിയന്ത്രണമായിരിക്കും. ഏപ്രില്‍ 20 മുതല്‍ രോഗം കുറയുന്ന ഇടങ്ങളില്‍ ഇളവുണ്ടാകും. യാത്രാനിയന്ത്രണം തുടരും. സ്ഥിതി മോശമായാല്‍ വീണ്ടും കര്‍ശന നിയന്ത്രണം ഉണ്ടാകുമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.
വളരെ വേഗത്തിലാണ് രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്. ഇത്രയെങ്കിലും പിടിച്ചുനിര്‍ത്താനായത് ജനങ്ങളുടെ പിന്തുണകൊണ്ടാണ്.
രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നു. ഹോട്ട്സ്പോട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തും, പ്രധാനമന്ത്രി പറഞ്ഞു.
Keywords: India, Lockdown, Coronavirus, Narendra Modi, India
COMMENTS