ലോക് ഡൗണ്‍ നീട്ടണമെന്ന് 20 മുഖ്യമന്ത്രിമാര്‍, ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നു കേരളം, കേന്ദ്രത്തിന്റെ തീരുമാനം രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും

24 മണിക്കൂറും തന്റെ സേവനം രാഷ്ട്രത്തിനു ലഭ്യമാണെന്നും ഏതു  മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും മോഡി ന്യൂഡല്‍ഹി: ക...



24 മണിക്കൂറും തന്റെ സേവനം രാഷ്ട്രത്തിനു ലഭ്യമാണെന്നും ഏതു  മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്നും മോഡി

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക് ഡൗണ്‍ നീട്ടണമെന്ന് ഭൂരിപക്ഷം മുഖ്യമന്ത്രിമാരും ആവശ്യപ്പെടുന്നു. ലോക് ഡൗണിനെക്കുറിച്ചും കൊറോണയെ നേരിടുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യാനായി പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സിലാണ് മിക്ക മുഖ്യമന്ത്രിമാരും ഈ ആവശ്യം മുന്നോട്ടുവച്ചത്.

ഇന്ത്യയില്‍ 239 പേര്‍ മരിക്കുകയും 7,400 ല്‍ അധികം കോവിഡ് 19 വൈറസ് ബാധിതരാകുകയും ചെയ്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.

മുഖത്ത് കോട്ടണ്‍ ടവല്‍ മാസ്‌കായി കെട്ടിക്കൊണ്ടാണ് പ്രധാനമന്ത്രി യോഗത്തില്‍ സംബന്ധിച്ചത്. മിക്ക മുഖ്യമന്ത്രിമാരും ഇങ്ങനെയാണ് വീഡിയോ കോണ്‍ഫറന്‍സിനെത്തിയത്. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ജനത്തെ ബോധ്യപ്പെടുത്താനാണ് ഇത്തരം ഒരു നടപടി.

ലോക് ഡൗണ്‍ ചൊവ്വാഴ്ച അവസാനിക്കാനിരിക്കെയാണ്, കാലാവധി നീട്ടണമെന്ന ആവശ്യം പല മുഖ്യമന്ത്രിമാരും ഉയര്‍ത്തുന്നത്. പഞ്ചാബ്, ദഡല്‍ബി, മഹാരാഷ്ട്ര, തെലങ്കാന, ഒറീസ മുഖ്യമന്ത്രിമാര്‍ ലോക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടവരില്‍ പെടുന്നു. 20 മുഖ്യമന്ത്രിമാര്‍ ഇതേ ആവശ്യം ഉന്നയിച്ചുവെന്നാണ് അറിയാനാവുന്നത്.

24 മണിക്കൂറും തന്റെ സേവനം രാഷ്ട്രത്തിനു ലഭ്യമാണെന്നും ഏതു  മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും എന്നോട് സംസാരിക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയുമെന്നും നാം തോളോടുതോള്‍ ചേര്‍ന്നുനിന്ന് മഹാമാരിയെ നേരിടണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

പഞ്ചാബും ഒഡിഷയും ലോക് ഡൗണ്‍ നീട്ടാന്‍ സ്വയം തീരുമാനിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കണമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ലോക്ക് ഡൗണ്‍ നീട്ടിയാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച നിരക്ക് നെഗറ്റീവിലേക്കു പോകുമെന്നു ധനമന്ത്രാലയം റിപ്പോര്‍ട്ടു കൊടുത്തിട്ടുണ്ട്.

മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്കുശേഷം കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ അദ്ധ്യക്ഷതയില്‍ ഉന്നതാധികാര സമിതി യോഗം ചേരുന്നുണ്ട്.

രോഗബാധ കുറഞ്ഞ മേഖലകളില്‍ ഇളവ് അനുവദിക്കാന്‍  സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അധികാരം നല്കുമെന്നും സൂചയുണ്ട്. ഇനിയും ലോക് ഡൗണ്‍ നീട്ടിയാല്‍ അവശ്യവസ്തു ക്ഷാമം ഉണ്ടായേക്കുമെന്നും ആശങ്കയുണ്ട്.

പൊതുഗതാഗത സംവിധാനങ്ങള്‍ തത്കാലം പുനഃസ്ഥാപിക്കാന്‍ ഇടയില്ല. രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് ഭാവി കാര്യങ്ങള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

Summary: The majority of chief ministers have called for an extension of the currently announced lockdown to prevent the spread of coronavirus. Most of the chief ministers made this demand at a video conference convened by the prime minister Narendra Modi to discuss Lockdown and aftermath.

The Prime Minister's meeting was held in the wake of 239 deaths in India and more than 7,400 cases of Covid 19 virus.

The Prime Minister attended the meeting with a cotton towel mask on his face. This is how most chief ministers came to the video conference. One such step is to make people aware of the need to wear a mask.

The chief ministers of Punjab, Delhi, Maharashtra, Telangana and Orissa are among those who have called for the extension of  lockdown. It is known that 20 chief ministers made this demand.

The Prime Minister said that his services were available to the nation 24 hours a day and that any Chief Minister could speak to him at any time and give directions.

Punjab and Odisha have decided to extend the lockdown. Kerala Chief Minister Pinarayi Vijayan called for the step-by-step withdrawal of  lockdown.

Keywords: Coronavirus, Prime minister, Narendra Modi, Lockdown , India, Covid 19 virus, Chief minister, Punjab, Delhi, Maharashtra, Telangana and Orissa, Kerala , Pinarayi Vijayan

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4963,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10795,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1430,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1087,
ltr
item
www.vyganews.com: ലോക് ഡൗണ്‍ നീട്ടണമെന്ന് 20 മുഖ്യമന്ത്രിമാര്‍, ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നു കേരളം, കേന്ദ്രത്തിന്റെ തീരുമാനം രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
ലോക് ഡൗണ്‍ നീട്ടണമെന്ന് 20 മുഖ്യമന്ത്രിമാര്‍, ഘട്ടം ഘട്ടമായി നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നു കേരളം, കേന്ദ്രത്തിന്റെ തീരുമാനം രണ്ടു ദിവസത്തിനകം പ്രധാനമന്ത്രി പ്രഖ്യാപിച്ചേക്കും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAHhIxmMVJfc2BTR0VhiKyx5hOwVX6sH7KEjLm2KSFtP_Bsb8Gg7g6rPdPW0yRv9K1oI5FeZZnLLDkQfpXMyaYU8pjmB1xF_qb35X-qqIEyR6KYlCBXorEwLOGhiy-CvcZSf-WA5YKK2aJ/s640/modi+video+conference.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAHhIxmMVJfc2BTR0VhiKyx5hOwVX6sH7KEjLm2KSFtP_Bsb8Gg7g6rPdPW0yRv9K1oI5FeZZnLLDkQfpXMyaYU8pjmB1xF_qb35X-qqIEyR6KYlCBXorEwLOGhiy-CvcZSf-WA5YKK2aJ/s72-c/modi+video+conference.png
www.vyganews.com
https://www.vyganews.com/2020/04/lock-down-should-be-extended-demands-cms.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/lock-down-should-be-extended-demands-cms.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy