തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയി...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് നാലു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.
കണ്ണൂര്‍ ജില്ലയില്‍ മൂന്നുപേര്‍ക്കും കോഴിക്കോട് ഒരാള്‍ക്കുമാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്. കണ്ണൂരുകാരില്‍ രണ്ടുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. വിദേശത്തുനിന്ന് വന്നയാള്‍ക്കാണ് കോഴിക്കോട്ട് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ഇന്ന് കാസര്‍കോട് ജില്ലയില്‍ രണ്ടു പേര്‍ക്ക് പരിശോധനാ ഫലം നെഗറ്റീവായി. 140 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
നിരീക്ഷണത്തിലുള്ളവരുടെ സംഖ്യ 67,190 ആയി കുറഞ്ഞു. ഇവരില്‍
504 പേര് ആശുപത്രികളിലാണുള്ളത്. 104 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Corona, Covid 19, Kerala, Kannur, Kozhikkode
COMMENTS