സ്വന്തം ലേഖകന്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മ...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മന്ത്രി കെ കെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്.
കോഴിക്കോട് ജില്ല-5
പത്തനംതിട്ട ജില്ല-1
കണ്ണൂര്‍ജില്ല-1
കാസര്‍കോട് ജില്ല-1
എന്നിങ്ങനെയാണ് രോഗബാധിതരുടെ കണക്ക്.
കോഴിക്കോട് ജില്ലയിലെ രോഗബാധിതരില്‍ നാലു പേര്‍ നിസാമുദ്ദീനിലെ തബലീഗ് സമ്മേളനത്തിനു പോയിവന്നവരും ഒരാള്‍ ദുബായില്‍ നിന്നു വന്നതുമാണ്.
പത്തനംതിട്ടയിലെ രോഗി ഡല്‍ഹിയില്‍ നിന്നാണ് വന്നത്. കണ്ണൂര്‍, കാസര്‍കോട് ജില്ലയിലുള്ളവര്‍ക്ക് രോഗം വന്നത് സമ്പര്‍ക്കത്തിലൂടെയാണ്.
നിസാമുദ്ദീന്‍ സമ്മേളനത്തിനു പോയവരില്‍ പത്തു പേര്‍ക്കാണ് ഇതുവരെ കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകിരച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മൊത്തം രോഗബാധിതര്-314
ഇന്നത്തെ നെഗറ്റീവ് ഫലങ്ങള്‍-6
ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍-256
രോഗമുക്തി നേടിയവര്‍- 56
Summry: Eight more people have been confirmed with the coronavirus in Kerala today. This was announced by Minister KK Shailaja at a press conference.
Four of the patients in the Kozhikode district had attended the Tabalig conference in Nizamuddin and one was from Dubai. Out of those who attended the Nizamuddin conference, 10 have confirmed coronavirus in Kerala so far.
The patient from Pathanamthitta came from Delhi. The patients in Kannur and Kasaragod districts got infected through contact.
Keywords: Coronavirus, Kerala, Minister KK Shailaja, Kozhikode, Tabalig conference, Nizamuddin, Dubai, Pathanamthitta
COMMENTS