തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്...
തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടുള്ള കരാര്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. കരാറിലെ വ്യവസ്ഥകള്‍ സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതല്ലെന്നും പൗരാവകാശങ്ങള്‍ ഹനിക്കുന്നതുമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര സര്‍ക്കാരിന്റെയോ ഐസിഎംആറിന്റെയോ അനുമതിയില്ലാതെയുള്ള സര്‍ക്കാരിന്റെ നടപടി ശ്രദ്ധിക്കേണ്ടതാണെന്നും സംസ്ഥാനത്തെ പൗരന്മാരുടെ ബയോമെട്രിക് വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയത് ഗുരുതരമായ സത്യപ്രതിജ്ഞാലംഘനമാണെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.
അതിനാല്‍ രാജ്യം കോവിഡിനെ പ്രതിരോധിക്കുന്ന ഈ സമയത്ത് സംസ്ഥാനത്തെ ജനങ്ങളെ ഭീതിയിലാക്കുന്ന ഈ കരാര്‍ റദ്ദാക്കാന്‍ ഗവര്‍ണര്‍ ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെണമെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷം ഈ വിഷയം അങ്ങേയറ്റം വിവാദമാക്കിയ സമയത്തുള്ള ബി.ജെ.പിയുടെ ഇടപെടല്‍ ശ്രദ്ധേയമാണ്.
Keywords: Sprinkler, B.J.P, Government, Governor

COMMENTS