ന്യൂസ് ഡെസ്ക് തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറ...
ന്യൂസ് ഡെസ്ക്
തിരുവനന്തപുരം: കേരളത്തില്‍ ബുധനാഴ്ച 24 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
തിരുവനന്തപുരത്ത് അവലോകന യോഗത്തിനു ശേഷംവാര്ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു പിണറായി. 7969 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 7256 എണ്ണവും രോഗബാധയില്ലെന്ന് ഉറപ്പായി.
കാസര്‍കോട് 12
എറണാകുളം 3
തിരുവനന്തപുരം-2
തൃശൂര്‍-2
മലപ്പുറം-2
കണ്ണൂര്‍-2
പാലക്കാട്-1
എന്നിങ്ങനെയാണ് രോഗബാധയുടെ കണക്ക്.
തിരുവനന്തപുരത്തും കോഴിക്കോട്ടും ഓരോ വ്യക്തികള്‍ രോഗമുക്തരായി. സംസ്ഥാനത്ത് മൊത്തം കൊറോണ ബാധിച്ചവരുടെ എണ്ണം 265 ആയി. നിലവില്‍ 237 പേര് ചികിത്സയിലുണ്ട്.Press meet on #COVID19. Live from Government Secretariat. https://t.co/R8CfKbMIOp— Pinarayi Vijayan (@vijayanpinarayi) April 1, 2020
നിരീക്ഷണത്തിലുള്ളവര്‍-1,64,130
വീടുകളിലുള്ളവര്‍-1,63,508
ആശുപത്രികളില്‍ ചികിത്സയിലുള്ളവര്‍-622
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍-123
മൊത്തം രോഗബാധിതരില്‍ വിദേശത്തുനിന്നു വന്നവര്‍-191
മൊത്തം രോഗബാധിതരില്‍ വിദേശികള്‍-7
സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവര്‍-67
നെഗറ്റീവായവര്‍-26
നെഗറ്റീവായ വിദേശികള്‍-4
ഇതേസമയം, രാജ്യത്താകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 1700 ആയി. ഇക്കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മഹാരാഷ്ട്രയില്‍ ഇതുവരെ 320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 90 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ മരണ സംഖ്യ 52 ആയി.
ഇന്ന് രാജ്യത്ത് അഞ്ച് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. തമിഴ്നാട്ടില്‍ 50 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇവരില്‍ 45 പേരും ഡല്‍ഹി നിസാമുദ്ദീനിലെ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തു വന്നവരാണ്.
Summary: Chief Minister Pinarayi Vijayan said 24 more people had confirmed with the coronavirus on Wednesday. Pinarayi was speaking to reporters after a review meeting in Thiruvananthapuram. Of the 7969 samples sent for inspection, 7256 were found to be uninfected.
Keywords: Chief Minister Pinarayi Vijayan, Coronavirus, Thiruvananthapuram, Covid 19
COMMENTS