സൗദിയില്‍ കൊറോണ ബാധിച്ചവരില്‍ 186 പേര്‍ ഇന്ത്യക്കാര്‍, മരിച്ച രണ്ടു പേരും മലയാളികള്‍, ലേബര്‍ ക്യാമ്പുകളില്‍ ആശങ്ക

റിയാദ്: സൗദി അറേബ്യയില്‍ ഗുരുതരമായ നിലയില്‍ കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരില്‍ 186 പേര്‍ ഇന്ത്യക്കാരാണെന്ന് ഇന്ത്...


റിയാദ്: സൗദി അറേബ്യയില്‍ ഗുരുതരമായ നിലയില്‍ കൊറോണ വൈറസ് പടരുന്നു. രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരില്‍ 186 പേര്‍ ഇന്ത്യക്കാരാണെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സയിദ് ഓണ്‍ലൈന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സൗദിയില്‍ മരിച്ച രണ്ട് ഇന്ത്യക്കാരും മലയാളികളാണ്. റിയാദ്, മദീന എന്നിവിടങ്ങളിലായാണ് ഈ മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ സൗദിയില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചയയ്ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രത്യേക മെഡിക്കല്‍ സംഘത്തെ ഇന്ത്യയില്‍ നിന്ന് അയയ്ക്കണമെന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും സൗദി ഭരണകൂടം അംഗീകരിക്കാതെ ഇതു സാദ്ധ്യമാകില്ല. 26 ലക്ഷ്യം ഇന്ത്യക്കാരാണ് സൗദി അറേബ്യയിലുള്ളത്. ഇവരില്‍ വലിയൊരളവ് മലയാളികളാണ്.

സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് എംബസി ലെറ്റര്‍ നല്‍കിയിട്ടുണ്ട്. ഇതുപയോഗപ്പെടുത്തി ഇവിടെ കഷ്ടപ്പെടുന്ന ഇന്ത്യക്കാര്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അംബാസഡര്‍ പറഞ്ഞു.

എംബസി വാഹനങ്ങളും ആംബുലന്‍സുകളും ഉപയോഗിക്കാന്‍ അനുമതിക്കായി ശ്രമം തുടരുന്നു. സൗദി അറേബ്യയിലെ ഇന്ത്യക്കാരുടെ ഉടമയിലെ ആശുപത്രികളിലെ ആംബുലന്‍സുകളും ഹജ്ജിന് ഉപയോഗിക്കുന്ന ആംബലുന്‍സുകളും കൊറോണ വൈറസ് ബാധിച്ചു കഷ്ടപ്പെടുന്നവരുടെ സഹായത്തിന് ഉപയോഗിക്കാന്‍ അനുമതി തേടിയെങ്കിലും മന്ത്രാലയത്തില്‍ നിന്ന് ഇതുവരെയും അറിയിപ്പൊന്നും കിട്ടിയിട്ടില്ല.

ലേബര്‍ ക്യാമ്പ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് സന്ദര്‍ശിക്കാന്‍ അനുമതി തേടി. ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് എംബസിയെ അറിയിക്കാം.
ഇന്ത്യന്‍ എംബസിയുടെ ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ഇതുവരെ ആയിരത്തോളം വിളികള്‍ വന്നിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ ബാഹുല്യം നോക്കുമ്പോള്‍ വിളികള്‍ കുറവാണ്.

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളെ ഉള്‍പ്പെടുത്തി വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഇതുവഴി കേന്ദ്ര സര്‍ക്കാര്‍ സൗകര്യങ്ങള്‍
ലഭ്യമാക്കുന്നുണ്ട്, അദ്ദേഹം പറഞ്ഞു.

ഇതേസമയം, സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം സംബന്ധിച്ചു ഭരണകൂടം വ്യക്തമായ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്നാണ് അറിയുന്നത്. രാജകുടുംബത്തില്‍ തന്നെ കൊറോണ വൈറസ് പടര്‍ന്നുപിടിച്ച് മിക്കവരും ചികിത്സയിലാണ്.

സൗദിയിയില്‍ 5,862 കൊറോണ കേസുകളാണ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളത്. 72 മരണവും റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, യഥാര്‍ത്ഥ കണക്ക് ഇതിലും എത്രയോ അധിമാണെന്നാണ് സൂചന.


Summary:  186 Indians were infected with the coronavirus virus in Saudi Arabia, Said Ambassador Dr. Ausaf Sayeed in an online press conference.

The two Indians who died in Saudi were  Malayalees. The deaths were reported in Riyadh and Madinah. He said that the Indian nationals cannot be sent back from Saudi Arabia right now.

There is a demand to send a special medical team from India, but this is not possible without the approval of the Saudi government. Around 26 Lakh Indians are in Saudi Arabia. A large number of them are Keralites.

Embassy letter has been issued to social workers. The Indian Ambassador hoped that, they will be able to provide services to Indians who are suffering.

The Indian Embassy's helpline number has received around 1,000 calls so far from the diaspora.

So far 5,862 coronation cases have been officially declared in Saudi Arabia. 72 deaths were also reported. 

Keywords: India, Saudi Arabia, Coronavirus, Keralites, Riyadh, Madinah,  Ambassador, Dr. Ausaf Sayeed 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5053,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10997,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1452,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: സൗദിയില്‍ കൊറോണ ബാധിച്ചവരില്‍ 186 പേര്‍ ഇന്ത്യക്കാര്‍, മരിച്ച രണ്ടു പേരും മലയാളികള്‍, ലേബര്‍ ക്യാമ്പുകളില്‍ ആശങ്ക
സൗദിയില്‍ കൊറോണ ബാധിച്ചവരില്‍ 186 പേര്‍ ഇന്ത്യക്കാര്‍, മരിച്ച രണ്ടു പേരും മലയാളികള്‍, ലേബര്‍ ക്യാമ്പുകളില്‍ ആശങ്ക
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUEPaKkIgbJT_T3ySV422_sewtn7vXlcFUfQnaqsNHCvOcYzHG98WI-K2WgpQH5voOk_dkPUxyKIXPfXAeZK-jcNx0day0optaZUhNqeIvpbFjMHTei9i511_nEQnRcaaa1I0zm6R3Uzyk/s640/saudi+arabia+labour+camp.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUEPaKkIgbJT_T3ySV422_sewtn7vXlcFUfQnaqsNHCvOcYzHG98WI-K2WgpQH5voOk_dkPUxyKIXPfXAeZK-jcNx0day0optaZUhNqeIvpbFjMHTei9i511_nEQnRcaaa1I0zm6R3Uzyk/s72-c/saudi+arabia+labour+camp.png
www.vyganews.com
https://www.vyganews.com/2020/04/186-indians-affected-corona-in-saudi.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/186-indians-affected-corona-in-saudi.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy