ലോക് ഡൗണ്‍ നീട്ടുന്നത് പരിഗണനയില്‍, മിക്ക സംസ്ഥാനങ്ങളും 14ന് പിന്‍വലിക്കുന്നതിന് എതിര്

അഭിനന്ദ് ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും ദീര്‍ഘിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. 21 ദിവസത്തിനു ശേഷ...


അഭിനന്ദ്

ന്യൂഡല്‍ഹി: ലോക് ഡൗണ്‍ ഏപ്രില്‍ 14ന് ശേഷവും ദീര്‍ഘിപ്പിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍.

21 ദിവസത്തിനു ശേഷവും ലോക് ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാന സര്‍ക്കാരുകളും വിദഗ്ധരും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.

ദീര്‍ഘകാലത്തേക്ക് ലോക് ഡൗണ്‍ നേരിടാന്‍ തയ്യാറാകണമെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോഡി സൂചിപ്പിച്ചിരുന്നു. ലോക് ഡൗണും അതിനു ശേഷവുമുള്ള കാലം നേരിടുന്നതിനു കര്‍മ പദ്ധതികള്‍ തയ്യാറാക്കാന്‍ മന്ത്രിമാരോട് ഇന്നലെ പ്രധാനമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഹോട്ട് സ്‌പോട്ടുകളല്ലാത്ത സംസ്ഥാനങ്ങള്‍ സാവധാനം തുറക്കാന്‍ കഴിയുന്ന തരത്തില്‍ കര്‍മ പദ്ധതി തയ്യാറാക്കാനായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.

ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ദേശീയ താത്പര്യപ്രകാരം എടുക്കുമെന്നും ശരിയായ സമയത്ത് തീരുമാനം പ്രഖ്യാപിക്കുമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ ഇന്നലെ പറഞ്ഞിരുന്നു.

''ഞങ്ങള്‍ ഓരോ നിമിഷവും ലോകസാഹചര്യങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയ താത്പര്യപ്രകാരം  തീരുമാനമെടുക്കും.  ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്,'' ജാവദേഡേക്കര്‍ പറഞ്ഞു.

തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ളവര്‍ ലോക്ക് ഡൗണ്‍ തുടരണമെന്ന് പറഞ്ഞിരുന്നു. ലോക്ക് ഡൗണ്‍ തുടരണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. നമുക്ക് ജീവന്‍ രക്ഷിക്കേണ്ടതുണ്ട്, പിന്നീട് നമുക്ക് സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാന്‍ കഴിയും, '' റാവു പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ നാലാം സ്ഥാനത്താണ് തെലങ്കാന.

രാജ്യവ്യാപക ലോക് ഡൗണ്‍ ആസൂത്രിതവും ശാസ്ത്രീയവുമായ നടടിയാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഏതുനിര്‍ദ്ദേശത്തെയും പിന്തുണയ്ക്കുമെന്നും അസം ധനമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് അസം ഭരിക്കുന്നത്.

സംസ്ഥാനം കൊറോണ രഹിതമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമായിരിക്കും ലോക് ഡൗണ്‍ പിന്‍വലിക്കുക. ഒരു കൊറോണ പോസിറ്റീവ് കേസെങ്കിലും അവശേഷിക്കുന്നുവെങ്കില്‍, ലോക് ഡൗണ്‍ പിന്‍വലിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്, അതിനാലാണ് സമയമെടുക്കുന്നത്, ഉത്തര്‍പ്രദേശ് അഡിഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അവസ്തി പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ 4,400 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. 114 മരണങ്ങള്‍ സംഭവിച്ചു. കേസുകള്‍ ഏറ്റവുമധികം വര്‍ദ്ധിച്ചത് ഒരാഴ്ച കൊണ്ടാണെന്നതാണ് ലോക് ഡൗണ്‍ പിന്‍വലിക്കുന്നതില്‍ രണ്ടുവട്ടം ആലോചിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിക്കുന്നത്.


Summary: The lockdown will be extended beyond April 14, according to the government sources.

Several state governments and experts are requesting that the lockdown be extended after 21 days, the central government sources said. No final decision has been made on the matter.

Yesterday, Prime Minister Narendra Modi had indicated that country should be ready to face the lockdown for a long time. The Prime Minister had yesterday requested ministers to prepare a plan of action to deal with the period of lockdown and its aftermath.

Union Minister Prakash Javadekar had yesterday said that the decision to withdraw the lockdown would be taken in the national interest and would be announced at the right time.

“We are monitoring the world situation every moment. Decisions will be made in the national interest. High officials are assessing the situation, '' Javadekar said.


Keywords: India, Prime Minister Narendra Modi, Lockdown ,Union Minister Prakash Javadekar, Telengana

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5063,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11020,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: ലോക് ഡൗണ്‍ നീട്ടുന്നത് പരിഗണനയില്‍, മിക്ക സംസ്ഥാനങ്ങളും 14ന് പിന്‍വലിക്കുന്നതിന് എതിര്
ലോക് ഡൗണ്‍ നീട്ടുന്നത് പരിഗണനയില്‍, മിക്ക സംസ്ഥാനങ്ങളും 14ന് പിന്‍വലിക്കുന്നതിന് എതിര്
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwdpVR8qhxLAo5au2WEhFrEKYvfuoTeDm5Er0OaOMMu4qcPY6Ek3E5OR67YBmBmuG8xqtZLZbnks1-1dDuw5nR21sMuxIWzI2jih-OZ8PC0bdyqT6gZdZDEPPtPSDTugnqElrATJiNdvC/s640/lockdown.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZwdpVR8qhxLAo5au2WEhFrEKYvfuoTeDm5Er0OaOMMu4qcPY6Ek3E5OR67YBmBmuG8xqtZLZbnks1-1dDuw5nR21sMuxIWzI2jih-OZ8PC0bdyqT6gZdZDEPPtPSDTugnqElrATJiNdvC/s72-c/lockdown.png
www.vyganews.com
https://www.vyganews.com/2020/04/14.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/04/14.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy