ടോക്യോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ടോക്യോയില്‍ നടത്താനിരുന്ന ഒളിമ്പിക്സ് മാറ്റിവച്ചു. ടോക്കിയോ പാരാലിംപിക്...
ടോക്യോ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ടോക്യോയില്‍ നടത്താനിരുന്ന ഒളിമ്പിക്സ് മാറ്റിവച്ചു. ടോക്കിയോ പാരാലിംപിക്സും അടുത്ത വര്‍ഷത്തേക്കു മാറ്റി.
ഒളിമ്പിക്സ് ഒരു വര്‍ഷം മാറ്റിവയ്ക്കാന്‍ സാവകാശം വേണമെന്ന് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി.)യോട് ജപ്പാന് ആവശ്യപ്പെട്ടു.
ഐ.ഒ.സി. പ്രസിഡന്റ് തോമസ് ബാഹുമായി ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഫോണിലാണ് ബാഹുമായി ആബെ ചര്‍ച്ച നടത്തിയത്. ഈ വര്‍ഷം ജൂലായ് 24നാണ് ഒളിമ്പിക്സ് ആരംഭിക്കേണ്ടിയിരുന്നത്.
124 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒളിംപിക്സ് വൈകി നടത്തുന്നത്. എന്നാല്‍, ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ 1916, 1940, 1944 വര്‍ഷങ്ങളില്‍ ഒളിംപിക്സ് റദ്ദാക്കിയിരുന്നു.Tokyo Olympics 2021.— Alex Fabugais-Inaba (@alex_fabinaba) March 24, 2020
Take all of my money. I will take one large hoodie with this logo on the front. #Tokyo2021 pic.twitter.com/MiUfBGsO3s
2021ലേക്കു മാറ്റിയില്ലെങ്കില്‍ തങ്ങളുടെ അത്ലറ്റുകളെ ഒളിംപിക്സിനായി അയയ്ക്കില്ലെന്ന് കാനഡയും ഓാസ്ട്രേലിയയും പ്രഖ്യാപിച്ചിരുന്നു. മറ്റു ചില രാജ്യങ്ങളും പ്രമുഖ അത്ലറ്റുകളും ഒളിംപിക്സ് ഒരു വര്‍ഷത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Keywords: Olympics, Japan, Tokyo, Paralympics
COMMENTS