ന്യൂഡല്‍ഹി/കൊച്ചി: കോവിഡ് 19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥകള്‍ക്കും ലോക്ക് വീഴുന്നു. കോവിഡിന്റെ പശ്ച...
ന്യൂഡല്‍ഹി/കൊച്ചി: കോവിഡ് 19 അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥകള്‍ക്കും ലോക്ക് വീഴുന്നു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതി ഭാഗികമായി അടച്ചു. കേരള ഹൈക്കോടതിയും ഭാഗികമായി അടഞ്ഞ നിലയിലാണ്.
ഏപ്രില്‍ നാല് വരെ കോടതിയില്‍ ഹാജരാകേണ്ടെന്ന് സുപ്രീംകോടതി അഡ്വക്കേറ്റ് ഓണ്‍ റിക്കോഡ് അസോസിയേഷന് തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് കോടതി ഭാഗികമായി അടച്ചുകൊണ്ടുള്ള ഉത്തരവ് ചീഫ് ജസ്റ്റിസ് ഇറക്കിയത്.
അത്യാവശ്യ കേസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടത്തും. ഇന്നു രാവിലെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജഡ്ജിമാരുടെ യോഗത്തിലാണ് തീരുമാനമായത്. സുപ്രീംകോടതിക്കൊപ്പം വിവിധ ഹൈക്കോടതികളും ലോക്ഡൗണിലേക്ക് നീങ്ങുകയാണ്.
കേരള ഹൈക്കോടതിയില്‍ അടിയന്തര പ്രാധാന്യമുളള കേസുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ, അതും രണ്ട് ദിവസം മാത്രം. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മാത്രം കേരള ഹൈക്കോടതി അതിനായി പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ തീരുമാനം.
Keywords: Supreme court, Kerala highcourt, Partially shut down, Corona

COMMENTS