തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകളെല്ലാം മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര...
തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, സര്‍വകലാശാല പരീക്ഷകളെല്ലാം മാറ്റിവയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. എട്ട് , ഒന്‍പതു ക്ലാസുകളിലെ പരീക്ഷകള്‍ ഉപേക്ഷിച്ചു. ഇക്കൊല്ലം ഇനി പരീക്ഷയുണ്ടാവില്ല.
ഇന്ന് ഉച്ചമുതലുള്ള എല്ലാ പരീക്ഷയും മാറ്റിയതായി കേരള സര്‍വകലാശാല അറിയിച്ചു.
സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തില്‍ കൊറോണ വൈറസ് എത്തിനില്ക്കുന്നതിനാലാണ് പരീക്ഷ മാറ്റിയത്.
മാര്‍ച്ച് 31 വരെ നടത്താനിരുന്ന ജെ.ഇ.ഇ മെയിന്‍, യു.ജി.സി, എ.ഐ.സി.ടി.ഇ പരീക്ഷകള്‍ നേരത്തേ തന്നെ മാറ്റിവച്ചിരുന്നു.
കൊറോണയുടെ പശ്ചാത്തലത്തില്‍ എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് കേരളവും അടിയന്തര തീരുമാനം കൈക്കൊണ്ടത്.
മാര്‍ച്ച 31ന് ശേഷം നടത്താന്‍ കഴിയുംവിധം പരീക്ഷകള്‍ പുനഃക്രമീകരിക്കും. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
Keywords: SSLC, Plus Two, Exams, Kerala
COMMENTS