തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍. മുന്‍കരുതലിന്റെ ...
തിരുവനന്തപുരം: കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തലസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ച് സര്‍ക്കാര്‍. മുന്‍കരുതലിന്റെ ഭാഗമായി ജനങ്ങള്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമേ പുറത്തിറങ്ങാവൂയെന്നു കളക്ടര്‍ കെ.ഗോപാലകൃഷ്ണന് നിര്‍ദ്ദേശം നല്കി. മാളുകള്‍, ബീച്ചുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, ജിം തുടങ്ങിയവ അടച്ചിടാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ഉത്സവങ്ങളും ആഘോഷങ്ങളും മാറ്റിവയ്ക്കണമെന്നും രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കരുതെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു. വര്‍ക്കലയില്‍ ഇറ്റലി സ്വദേശിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവിടെയും അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇറ്റലി, ബ്രിട്ടണ് എന്നീ രാജ്യങ്ങളില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശികള്‍ക്കും രണ്ടാഴ്ചയിലേറെയായി വര്‍ക്കലയിലുള്ള ഇറ്റാലിയന്‍ പൗരനുമാണ് കൊറണ സ്ഥിരീകരിച്ചത്. ഇതോടെയാണ് തിരുവനന്തപുരത്ത് ജാഗ്രത ശക്തമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Keywords: Covid - 19, Restrictions, Collector, Thiruvananthapuram

COMMENTS