ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂഡല്‍ഹി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് പരിപൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു...


ന്യൂഡല്‍ഹി: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ രാജ്യത്ത് പരിപൂര്‍ണ ലോക്ക് ഡൗണ്‍ നിലവില്‍ വരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്.

രാജ്യം പ്രതിസന്ധി നേരിടുമ്പോള്‍ ജനം ഒന്നായി നിലകൊള്ളുമെന്നും അതാണ് 'ജനതാ കര്‍ഫ്യു' ദിനത്തില്‍ കണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനതാ കര്‍ഫ്യുവിനേക്കാള്‍ ഗൗരവമുള്ളതാണ് ലോക്ക്ഡൗണ്‍. പുറത്തിറങ്ങുക എന്നത് 21 ദിവസത്തേയ്ക്കു മറക്കണം. എല്ലാവരോടും കൈക്കൂപ്പിയാണ് താന്‍ ഇക്കാര്യം ആവശ്യപ്പെടുന്നത്. കൊറോണ രോഗബാധയെ നേരിടാന്‍ മറ്റു മാര്‍ഗ്ഗങ്ങളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

21 ദിവസം വീടിനുമുന്നിലെ ലക്ഷ്മണ രേഖ ആരും മറികടക്കരുത്. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. വേണ്ടത്ര സൗകര്യങ്ങളുണ്ടായിട്ടും വികസിത രാജ്യങ്ങള്‍ പോലും  മഹാമാരിക്ക് മുന്നില്‍ നിസ്സഹായരായി നില്‍ക്കുകയാണെന്നത് ഓര്‍ക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ ഓരോ പൗരനെയും രക്ഷിക്കാന്‍ ഈ നടപടി അത്യാവശ്യമാണ്. പുറത്തിറങ്ങുന്നതിന് ഇന്ന് രാത്രി മുതല്‍ കനത്ത നിയന്ത്രണങ്ങളുണ്ടാകും. ഓരോ വ്യക്തിയും എവിടെയാണോ അവിടെ തന്നെ 21 ദിവസം തുടരണം.

സാമൂഹ്യ അകലം പാലിക്കുകയല്ലാതെ ഈ മഹാമാരിയെ നേരിടാന്‍ വേറെ വഴിയില്ല. അതുകൊണ്ട് വീട്ടില്‍ അടച്ചിരിക്കൂ. സുരക്ഷിതരായിരിക്കൂ- പ്രധാനമന്ത്രി പറഞ്ഞു.

സാമൂഹ്യ അകലം രോഗികള്‍ക്ക് മാത്രമേ വേണ്ടൂ എന്ന് ചിലര്‍ക്ക് തെറ്റിദ്ധാരണയുണ്ട്. ഇത് ശരിയല്ല. കുടുംബത്തിലെ ഓരോരുത്തരും സാമൂഹ്യ അകലം പാലിക്കണം. നിങ്ങള്‍ക്കും എനിക്കും അങ്ങനെ എല്ലാവര്‍ക്കും സാമൂഹ്യ അകലം പാലിച്ചേ തീരൂ.

ചിലര്‍ നിരുത്തരവാദപരമായി പെരുമാറുന്നു. ഇത്തരം പ്രവൃത്തികള്‍ തുടര്‍ന്നാല്‍ രാജ്യം അതിന് വലിയ വില കൊടുക്കേണ്ടിവരും. മിക്ക സംസ്ഥാന സര്‍ക്കാരുകളും വളരെ മികച്ച രീതിയിലാണ് കൊറോണയെ നേരിടുന്നത്. അവരുടെ പ്രവര്‍ത്തനത്തെ അഭിനന്ദിച്ചേ തീരൂ.

ലോക് ഡൗണ്‍ നിമിത്തം സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ബാധിച്ചേക്കാം. പക്ഷേ, നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ ഈ നടപടി കൂടിയേ തീരൂ.

നമുക്കുവേണ്ടി നിസ്വാര്‍ത്ഥമായി 24 മണിക്കൂറും ജോലി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരെയും പൊലീസിനെയും സന്നദ്ധപ്രവര്‍ത്തകരെയും പൊതുപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും ബഹുമാനിക്കണം, അവരെ അഭിവാദ്യം ചെയ്യണം.

കോവിഡിന് ഡോക്ടര്‍മാര്‍ നല്‍കുന്ന മരുന്നല്ലാതെ മറ്റൊരു മരുന്നും കഴിക്കരുത്. വ്യാജമരുന്നുകള്‍ ജീവന് തന്നെ അപകടമുണ്ടാക്കിയേക്കാം.

ഈ കാലത്തെയും നമ്മള്‍ അതിജീവിക്കും. വലിയ കാലത്തേയ്ക്കാണ് ലോക്ക് ഡൗണെന്നു സര്‍ക്കാരിനറിയാം. സര്‍ക്കാര്‍ ഒപ്പമുണ്ട്. നിങ്ങളുടെ ആരോഗ്യം പാലിക്കൂ. എല്ലാവര്‍ക്കും നന്ദി, പ്രധാനമന്ത്രി പറഞ്ഞു.


Keywords: Prime minister, Corona virus, Lock - down, 21 days

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 21 ദിവസം രാജ്യത്ത് സമ്പൂര്‍ണ ലോക് ഡൗണ്‍, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6uMIlUjzH4OoH_o0_eFx9j_yJibDAxe26yFNKrrUmHy9qaGagby5rf5x3fwMg7zZrtY0ry1zA7N-VYbO77161LXBrPUE-2ZCeMthvVMGuroxOHgm12VkRAJKur6TkvDhpprirODu4TCTm/s640/PM+Modi+address1.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6uMIlUjzH4OoH_o0_eFx9j_yJibDAxe26yFNKrrUmHy9qaGagby5rf5x3fwMg7zZrtY0ry1zA7N-VYbO77161LXBrPUE-2ZCeMthvVMGuroxOHgm12VkRAJKur6TkvDhpprirODu4TCTm/s72-c/PM+Modi+address1.png
www.vyganews.com
https://www.vyganews.com/2020/03/prime-minister-about-corona-virus.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/prime-minister-about-corona-virus.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy