ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ അഞ്ഞൂറു കടക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധ അഞ്ഞൂറു കടക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യും.
കോവിഡ് -19 എന്ന മഹാമാരിയുമായി ബന്ധപ്പെട്ട സുപ്രധാന വശങ്ങളെക്കുറിച്ച് പറയാന്‍ ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു.
ഞായറാഴ്ച 'ജനത കര്‍ഫ്യൂ' ആഹ്വാനം ചെയ്യാനും അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു.
ലോകമെമ്പാടുമായി 14,000 ജീവനെടുക്കുകയും മൂന്നു ലക്ഷത്തിലധികം പേര് രോഗബാധിതരാകുകയും ചെയ്ത കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി ഇന്നലെ വ്യവസായികളുമായും മാധ്യമങ്ങളുമായും ചര്‍ച്ച നടത്തിയിരുന്നു.
ഇന്ത്യയില്‍ ഒമ്പത് പേരാണ് ഇതുവരെ കോവിഡ് 19 ബാധിച്ചു മരിച്ചത്.वैश्विक महामारी कोरोना वायरस के बढ़ते प्रकोप के संबंध में कुछ महत्वपूर्ण बातें देशवासियों के साथ साझा करूंगा। आज, 24 मार्च रात 8 बजे देश को संबोधित करूंगा।— Narendra Modi (@narendramodi) March 24, 2020
Will address the nation at 8 PM today, 24th March 2020, on vital aspects relating to the menace of COVID-19.
ട്രെയിനുകള്‍, മെട്രോകള്‍, അന്തര്‍സംസ്ഥാന ബസുകള്‍ എന്നിവ രാജ്യത്ത് നിര്‍ത്തിവച്ചിട്ടുണ്ട്, നാളെ മുതല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തും.
ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം പലരും ഗൗരവമായി എടുക്കുന്നില്ലെന്ന് പ്രധാനമന്ത്രി ട്വീറ്റില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. 'പലരും ഇപ്പോഴും ലോക്ക് ഡൗണ്‍ ഗൗരവമായി എടുക്കുന്നില്ല. ദയവായി സ്വയം സംരക്ഷിക്കുക, നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക, നിര്‍ദ്ദേശങ്ങള്‍ ഗൗരവമായി പാലിക്കുക. എല്ലാവരും നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഞാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു,' എന്നായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.
Keywords: Prime Minister, Narendra Modi , Coronavirus, India, COVID-19,, Janata Curfew
COMMENTS