ചണ്ഡീഗഡ് : ഹരിയാനയിലെ ഗുഡ്ഗാവിൽ പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി....
ചണ്ഡീഗഡ് : ഹരിയാനയിലെ ഗുഡ്ഗാവിൽ പേടിഎം ജീവനക്കാരന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 29 ആയി.
അടുത്തിടെ ഇറ്റലി സന്ദർശനം നടത്തി തിരിച്ചു വന്ന ആളാണ് പേ ടി എം ജീവനക്കാരൻ. അദ്ദേഹത്തെ സുരക്ഷിത കേന്ദ്രത്തിൽ പരിചരിച്ചു വരികയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
മറ്റ് രാജ്യങ്ങളിലെ പോലെ ഇന്ത്യയിൽ കൊറോണ പടരുന്നില്ലെങ്കിലും അതീവജാഗ്രത ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിപ്പിൽ പറയുന്നു.
ഇപ്പോൾ ഇന്ത്യയിൽ വൈറസ് ബാധ ഉള്ളവരിൽ 16 പേർ ഇറ്റലിയിൽ നിന്ന് എത്തിയ സന്ദർശകരാണ്. ഇവരെയും പ്രത്യേക കേന്ദ്രത്തിൽ പരിശോധിച്ചുവരികയാണ്.
കൊറോണ വൈറസ് പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ രാജ്യത്ത് അടിയന്തരമായി വിപുലപ്പെടുത്താൻ ആരോഗ്യ മന്ത്രാലയത്തിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകി.
സർക്കാർ തലത്തിലും അല്ലാതെയും ഉള്ള ഉള്ള എല്ലാ യോഗങ്ങളും പൊതുപരിപാടികളും ഒഴിവാക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ യോഗങ്ങൾ നടത്തുന്നതിനു മുൻപ് ആരോഗ്യ മന്ത്രാലയത്തിൻ്റെ അനുമതി തേടണമെന്ന് നിർദേശത്തിൽ പറയുന്നു.
Keywords: Coronavirus, India

COMMENTS