Featured post

ലോകം യുദ്ധ ഭീതിയിൽ : ഇറാന്റെ ആണവകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന ഇസ്ഫഹാനിൽ വ്യോമതാവളം ഇസ്രയേൽ ആക്രമിച്ചു

ടെഹ്‌റാന്‍: ഇറാനില്‍ കനത്ത വ്യോമാക്രമണം നടത്തി ഇസ്രയേല്‍. ഈ മാസം 13 ന് ഇറാന്‍ നടത്തിയ വ്യോമാക്രമണത്തിന് കനത്ത തിരിച്ചടിയാണ് ഇസ്രയേല്‍ നല്‍...

എട്ടു മാസത്തെ വീട്ടുതടങ്കലിനു ശേഷം ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ എട്ട് മാസത്തെ വീട്ടുതടങ്കലിനു ശേഷം മോചിപ്പിച്ചു. പബ്ലിക് സേഫ്റ്റി ആക്റ്...


ശ്രീനഗര്‍ : ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെ എട്ട് മാസത്തെ വീട്ടുതടങ്കലിനു ശേഷം മോചിപ്പിച്ചു.

പബ്ലിക് സേഫ്റ്റി ആക്റ്റ് (പിഎസ്എ) പ്രകാരമുള്ള കുറ്റങ്ങള്‍ റദ്ദാക്കിക്കൊണ്ടാണ് ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചത്.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചിനാണ് ഒമറിനെ കസ്റ്റഡിയിലാക്കിയത്. മാര്‍ച്ച് 10 ന് ഒമറിന്റെ അന്‍പതാം ജന്മദിനമായിരുന്നു. 232 ദിവസമാണ് അദ്ദേഹം  കസ്റ്റഡിയില്‍ കഴിഞ്ഞത്.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവിനെ തുടക്കത്തില്‍ പ്രിവന്റീവ് കസ്റ്റഡിയില്‍ കസ്റ്റഡിയിലെടുക്കുകയും പിന്നീട് ഫെബ്രുവരി അഞ്ചിന്  പി.എസ്.എ. ചുമത്തുകയുമായിരുന്നു.

ജമ്മു കശ്മീരിലെ മുന്‍ മുഖ്യമന്ത്രിയും ഒമറിന്റെ പിതാവുമായ ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്നു ഈ മാസം 13ന് മോചിപ്പിച്ചിരുന്നു. ഒമറിന്റെ മോചനത്തില്‍ സന്തോഷമുണ്ടെന്നു വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ മെഹബൂബ മുഫ്തി ട്വീറ്റ് ചെയ്തു.

'ഒമര്‍ മോചിതനാകുന്നതില്‍ സന്തോഷമുണ്ട്. സ്ത്രീശക്തിയും സ്ത്രീ വിമോചനവും സംബന്ധിച്ച് വാതോരാതെ സംസാരിക്കുന്ന ഭരണകൂടം സ്ത്രീകളെ ഏറ്റവും ഭയപ്പെടുന്നുവെന്ന് തോന്നുന്നു' എന്നായിരുന്നു മെബൂബയുടെ ട്വീറ്റ്.

സുപ്രീം കോടതിയുടെ ഇടപെലിന്റെ കൂടി വെളിച്ചത്തിലാണ് ഒമറിന്റെ മോചനം. ഒമറിന്റെ മോചനം ആവശ്യപ്പെട്ട് സഹോദരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. കശ്മീരില്‍ പ്രശ്‌നങ്ങള്‍ അവസാനിച്ച സാഹചര്യത്തില്‍ ഒമറിന്റെ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി പറയണമെന്നു കോടതി പറഞ്ഞിരുന്നു. ഇല്ലെങ്കില്‍ കേസിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തി ഇടപെടുമെന്നും കോടതി പറഞ്ഞിരുന്നു.

പുറത്തിറങ്ങിയ, ലോക് സഭാംഗം കൂടിയായ ഫാറൂഖ് അബ്ദുള്ള കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതികരിക്കാതിരുന്നതും പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാതിരുന്നതും രാഷ്ട്രീയമായി ഏറെ സംശയങ്ങള്‍ക്ക് ഇട നല്കിയിരുന്നു.


Summary: Former Jammu and Kashmir chief minister Omar Abdullah was released on Tuesday after nearly eight months of detention. His release order was issued after charges under the Public Safety Act (PSA), slapped on him in February, were revoked. The National Conference leader was initially detained under preventive custody and later slapped with the PSA on February 5.

Keywords:  Jammu and Kashmir, Omar Abdullah ,  Public Safety Act, The National Conference, Farooq Abdullah 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5037,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10975,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1105,
ltr
item
www.vyganews.com: എട്ടു മാസത്തെ വീട്ടുതടങ്കലിനു ശേഷം ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു
എട്ടു മാസത്തെ വീട്ടുതടങ്കലിനു ശേഷം ഒമര്‍ അബ്ദുള്ളയെ മോചിപ്പിച്ചു
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjObY42cHj-xeKHO3yjnUimoK0UOPz4u3L5Wf5E4MQ3VFIsREH9-dFsRYXRzRWF3q9zENu0VvgG_uCrSJvpg8gX63iKQomJ2GelGUXpG-XT1WIYStDQdPI3N0XVM0koSoZtM3ztYQtlCF0k/s640/omar+abdulla_vyganews.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjObY42cHj-xeKHO3yjnUimoK0UOPz4u3L5Wf5E4MQ3VFIsREH9-dFsRYXRzRWF3q9zENu0VvgG_uCrSJvpg8gX63iKQomJ2GelGUXpG-XT1WIYStDQdPI3N0XVM0koSoZtM3ztYQtlCF0k/s72-c/omar+abdulla_vyganews.png
www.vyganews.com
https://www.vyganews.com/2020/03/omar-abdullah-released.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2020/03/omar-abdullah-released.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy