കൊച്ചി : കേരളത്തില്‍ കോവിഡിനെക്കാള്‍ മരണം വിതയ്ക്കുന്ന ഒന്നായി മദ്യം മാറുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ഒരാള്‍ ക...
കൊച്ചി : കേരളത്തില്‍ കോവിഡിനെക്കാള്‍ മരണം വിതയ്ക്കുന്ന ഒന്നായി മദ്യം മാറുന്നു. മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ചങ്ങനാശ്ശേരിയില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു.
ചങ്ങനാശ്ശേരി പി.എം.ജെ കോംപ്ലക്സിലെ മൂന്നാം നിലയില്‍ നിന്നു ചാടിയ മറ്റം സ്വദേശി ശശി ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലാണ്.
സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇയാളെ ആദ്യം ജനറല്‍ ആശുപത്രിയിലേക്കും അവിടെനിന്നു മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
കൊല്ലത്ത് മദ്യം ലഭിക്കാത്തതില്‍ അസ്വസ്ഥനായിരുന്നയാള്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഇയാള്‍ രണ്ടു ദിവസമായി അക്രമാസക്തനായിരുന്ന ഇദ്ദേഹം കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ ജില്ലാ ആശുപത്രിയില്‍ മരിച്ചു.
ഹൃദയസ്തംഭനമാണ് മരണകാരണമായതെന്നു ജില്ലാ ആശുപത്രി അധികൃതര്‍ പറഞ്ഞു. മദ്യാസക്തി നിയന്ത്രിക്കാനാവാതെ ശനിയാഴ്ച കായംകുളത്ത് ഷേവിംഗ് ക്രീം കുടിച്ച യുവാവ് മരിച്ചിരുന്നു. തൃശൂരിലും കൊച്ചിയിലും മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് ഒരോ ആത്മഹത്യാ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേസമയം, കൊറോണ നിമിത്തം കേരളത്തില്‍ ഇതുവരെ ഒരാള്‍ മാത്രമാണ് മരിച്ചത്. ഇവിടെയാണ് മദ്യം കൊറോണയെക്കാള്‍ വലിയ വില്ലനായി മാറുന്നതും.
ചൊവ്വാഴ്ചയാണ് കേരളത്തില്‍ ബെവ്കോ ഔട്ട്ലെറ്റുകള് അടച്ചത്. അമിത മദ്യാസക്തിയുള്ളവര്‍ക്ക് ഡോക്ടറുടെ കുറിപ്പടി പ്രകാരം മദ്യം നല്‍കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ നടപടിയൊന്നുമായില്ല.
ഇതിനിടെ, ലോക്ഡൗണില്‍ മദ്യം കിട്ടാതായതോടെ അനധികൃതമായി വൈന്‍ വില്‍പ്പന നടത്തിയ ചേര്‍ത്തല സ്വദേശി കുരിശിങ്കല്‍ ലോനപ്പനെ (54) പൊലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ വീട്ടില്‍ നിന്ന് 251 ലിറ്റര്‍ വൈന്‍ പിടിച്ചെടുത്തു. 180 രൂപയ്ക്കാണ് ഇയാള്‍ ഒരു ലിറ്റര്‍ വൈന്‍ വിറ്റിരുന്നത്.
Keywords: Wine, Withdrawal Symptom, Liquor, Covid, Corona
COMMENTS