സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ഉറക്കവും ഭക്ഷവുമില്ലാതെയാണ് നിര്‍ഭയ കേസിലെ പ്രതികള്‍ അവസാന രാത്രി കഴിച്ചുകൂട്ടിയത്. അവസാനത്തെ ഏതാനും മണിക...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ഉറക്കവും ഭക്ഷവുമില്ലാതെയാണ് നിര്‍ഭയ കേസിലെ പ്രതികള്‍ അവസാന രാത്രി കഴിച്ചുകൂട്ടിയത്. അവസാനത്തെ ഏതാനും മണിക്കൂറുകള്‍ ഇവരെ പ്രത്യേകം സെല്ലുകളില്‍ ഒറ്റയ്ക്കാണ് പാര്‍പ്പിച്ചിരുന്നത്.
അക്ഷയ് താക്കൂര്‍ (31), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ്മ (26), മുകേഷ് സിംഗ് (32) എന്നിവരെ ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ തൂക്കിലേറ്റിയത്.
പ്രതികളുടെ അന്തിമ ഹര്‍ജി സുപ്രീം കോടതി തള്ളി് രണ്ട് മണിക്കൂറിനുള്ളിലാണ് വധശിക്ഷ നടപ്പാക്കിയത്.
രാത്രിഭക്ഷണം കഴിക്കാന്‍ നാലുപേരും വിസമ്മതിച്ചു. പുലര്‍ച്ചെ മൂന്നരയോടെ അധികൃതരെത്തി വിളിച്ചപ്പോള്‍ തന്നെ അവസാന നിമിഷങ്ങളായെന്നു പ്രതികള്‍ക്കു വ്യക്തമായിരുന്നു.
പവന്‍, വിനയ്, മുകേഷ് എന്നീ പ്രതികള്‍ ജയിലില്‍ ജോലികളിലേര്‍പ്പെട്ടിരുന്നു. ഇതിന് അവര്‍ക്കു കിട്ടിയ പ്രതിഫലം അവരുടെ കുടുംബങ്ങള്‍ക്ക് അയച്ചുകൊടുക്കുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. അക്ഷയ് താക്കൂര്‍ ഒരു ജോലിയും ചെയ്തിരുന്നില്ല.
ഫെബ്രുവരിയില്‍ വിനയ് ശര്‍മ തന്റെ സെല്ലിലെ മതിലില്‍ തലയിടിച്ചു സ്വയം മുറിവേല്പിച്ചിരുന്നു.
തൂക്കിലേറ്റിപ്പെട്ട ശേഷം ജയില്‍ നിയമ പ്രകാരം മൃതദേഹങ്ങള്‍ 30 മിനിറ്റ് കഴുമരത്തില്‍ തൂക്കിയിട്ടിരുന്നു. തുടര്‍ന്ന് പരിശോധന നടത്തിയ ഡോക്ടര്‍ നാലു പേരും മരിച്ചതായി പ്രഖ്യാപിച്ചു.
എട്ടരയോടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് അംഗ പാനല്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുക്കും.
Keywords: Convicts, Nirbhaya case, Delhi, Tihar Jail, Akshay Thakur, 31, Pawan Gupta, 25, Vinay Sharma, 26, and Mukesh Singh, 32
COMMENTS