കൊച്ചി: കോതമംഗലം പള്ളി വിഷയത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറേണ്ടത് സര്‍ക്കാരിന്...
കൊച്ചി: കോതമംഗലം പള്ളി വിഷയത്തില്‍ സര്‍ക്കാരിന് രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് കൈമാറേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും ആളുകള്‍ പ്രതിഷേധിക്കുന്നു എന്നത് വിധി നടപ്പാക്കാതിരിക്കാനുള്ള ന്യായീകരണമല്ലെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
പള്ളി ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറുന്നതിനെതിരെ സര്‍ക്കാര്‍ നല്‍കിയിരുന്ന ഹര്‍ജി കോടതി തള്ളി. 1934 ലെ ഭരണഘടന അനുസരിച്ച് വേണം കോതമംഗലം പള്ളിയിലെ ഭരണം നടക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി സുപ്രീംകോടതി വിധിക്ക് എതിരാണ് ഹൈക്കോടതി വിധിയെന്നുള്ള സര്‍ക്കാരിന്റെ വാദവും തള്ളുകയായിരുന്നു.
ഈ വിഷയത്തില്‍ യാക്കോബായ സഭയുടെ വാദത്തിന് കഴമ്പില്ലെന്ന് വ്യക്തമാക്കിയ കോടതി വിധി എങ്ങനെ നടപ്പാക്കാണമെന്നു പറയാന്‍ കോടതിക്ക് അധികാരമില്ലെന്ന സര്‍ക്കാരിന്റെ വാദവും തള്ളി.
Keywords: High court, Kothamangalam church issue, Government

COMMENTS