തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ നീല, വെള്ള കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ മാസം 15 കിലോ അരി നല്കാന് സര്ക്കാ...
തിരുവനന്തപുരം: രാജ്യം സമ്പൂര്‍ണ ലോക്ക് ഡൗണിലായ പശ്ചാത്തലത്തില്‍ നീല, വെള്ള കാര്‍ഡുകള്‍ ഉള്ളവര്‍ക്ക് ഈ മാസം 15 കിലോ അരി നല്കാന് സര്‍ക്കാര്‍ തീരുമാനം. ബിപിഎല്ലുകാര്‍ക്ക് പ്രതിമാസം 35 കിലോ അരി നല്‍കുന്നത് തുടരും.
ബിപിഎല്ലുകാര്‍ക്ക് പലവ്യഞ്ജനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകളും സൗജന്യമായി നല്‍കുന്നത് ആലോചിക്കുന്നു. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് വീട്ടില്‍ അരിയും പലവ്യഞ്ജനങ്ങളും അവശ്യവസ്തുക്കളും അടങ്ങിയ ഭക്ഷ്യകിറ്റ് വീട്ടിലെത്തിച്ചുകൊടുക്കും.
രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. മാവേലി സ്റ്റോറുകള്‍, സപ്ലൈകോ വില്പന കേന്ദ്രങ്ങളിലൂടെയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാര്‍ഡ് അംഗങ്ങളിലൂടെയും നേരിട്ട് വീടുകളില്‍ എത്തിക്കുക എന്ന സാധ്യതയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
പൊതുവിതരണ കേന്ദ്രങ്ങളുടെ സമയക്രമം രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും എന്നു തിരുത്തയിട്ടുണ്ട്.
ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ സിവില്‍ സപ്ലൈസിന്റെയും കണ്‍സ്യൂമര്‍ ഫെഡിന്റെയും ഗോഡൗണുകളില്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ചരക്കു ട്രെയിനുകള്‍ക്കും ചരക്കു വാഹനങ്ങള്‍ക്കും നിരോധനമില്ലാത്തതിനാല് തന്നെ ഭക്ഷ്യക്ഷാമം വരില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
ക്ഷേമപെന്‍ഷനുകള്‍ നേരത്തെ നല്‍കും. ക്ഷേമപെന്‍ഷനുകള്‍ക്ക് അര്‍ഹതയില്ലാത്ത കുടുംബങ്ങള്‍ക്ക് 1000 രൂപ നല്‍കും.
Keywords: RAtion, Kerala, BPL, Covid 19

COMMENTS