തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ വാഹന പരിശോധന വീണ്ടും കർശനമാക്കാൻ ഡിജിപി ലോക് നാഥ് ബഹ്റ നിർദേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ...
തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതൽ വാഹന പരിശോധന വീണ്ടും കർശനമാക്കാൻ ഡിജിപി ലോക് നാഥ് ബഹ്റ നിർദേശിച്ചു.
കഴിഞ്ഞ ദിവസങ്ങളിൽ കൂടുതൽ പേർ വാഹനങ്ങളുമായി വീണ്ടും നിരത്തിലിറങ്ങിയതിനെ തുടർന്നാണ് ഈ നിർദ്ദേശം. നിസ്സാര കാരണങ്ങൾ പറഞ്ഞ് സത്യവാങ്മൂലം പൂരിപ്പിച്ച് പുറത്തിറങ്ങുകയാണ് അധികം പേരും.
ഇത്തരക്കാരെ കണ്ടെത്തിയാൽ വാഹനങ്ങൾ പിടികൂടുന്നതിനും കേസെടുക്കുന്നതിനും ഡി ജി പി നിർദേശിച്ചിട്ടുണ്ട്. അനാവശ്യ കാരണങ്ങൾ പറഞ്ഞു വാഹനങ്ങളുമായി പുറത്തിറങ്ങുന്ന അവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇത്തരക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിൻറെ പശ്ചാത്തലത്തിലാണ് ഇന്നുമുതൽ വാഹനപരിശോധന കർശനമാക്കാൻ ഡിജിപി നിർദ്ദേശം നൽകിയത്.
Keywords: Kerala, Police, Vehicle Test, Covid19

COMMENTS