തിരുവനന്തപുരം: പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്നും അതിനാല്‍ അവരെ അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ മണല...
തിരുവനന്തപുരം: പ്രവാസികള്‍ കേരളത്തിന്റെ നട്ടെല്ലാണെന്നും അതിനാല്‍ അവരെ അപഹസിക്കാന്‍ പാടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. അവര്‍ മണലാരണ്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടാണ് നമ്മള് കഴിഞ്ഞിരുന്നതെന്ന് മറന്നുപോകരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറണ അവലോകനത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം പ്രവാസികളോട് ചിലര്‍ പ്രത്യേക വികാരം പ്രകടിപ്പിക്കുന്നത് എടുത്തു പറഞ്ഞത്.
ലോകത്താകമാനം പടര്‍ന്നുപിടിച്ചിരിക്കുന്ന മഹാമാരിയാണ് കോവിഡ് -19 നെന്നും പ്രവാസികള്‍ക്ക് അവര്‍ ജോലി ചെയ്തിരുന്ന രാജ്യങ്ങളില്‍ പ്രശ്നങ്ങളുണ്ടായപ്പോഴാണ് നാട്ടിലെത്തേണ്ടി വന്നതെന്നും അതിനാല്‍ അവരെ വെറുപ്പോടെ കാണാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടിലെത്താന്‍ കഴിയാത്ത പ്രവാസികളോട് വിദേശത്തു തന്നെ കഴിയാനും അവരുടെ കുടുംബങ്ങളെയോര്‍ത്ത് വ്യാകുലപ്പെടേണ്ടതില്ലെന്നും ഒരു നാടു മുഴുവന്‍ അവരുടെ സുരക്ഷയ്ക്കായി ഉണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: Chief minister Pinarayi Vijayan, Non resident Keralites, Back bone

COMMENTS