ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ബോറിസ് ജോണ്‍...
ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്കിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.
ബോറിസ് ജോണ്സണ് തന്നെയാണ് ട്വിറ്ററിലൂടെ തനിക്കു രോഗം ബാധിച്ച കാര്യം വെളിപ്പെടുത്തിയത്. കടുത്ത പനിയും ചുമയും വന്നതോടെ ഇരുവരുടെയും രക്തം പരിശോധനക്ക് അയച്ചിരുന്നു. ഇതു പോസിറ്റീവാണെന്നു റിപ്പോര്‍ട്ട് എത്തുകയായിരുന്നു.
ഔദ്യോഗിക വസതിയില്‍ സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചിരിക്കുകയാണ് പ്രധാനമന്ത്രിയെന്ന് ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.
ഐസൊലേഷനിലാണെങ്കിലും വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓഫീസ് കാര്യങ്ങള്‍ നിര്‍വഹിക്കുമെന്നു ജോണ്സണ് പറഞ്ഞു.
തനിക്കു കടുത്ത രോഗലക്ഷണങ്ങളില്ലെന്നും വീട്ടിലിരുന്നു ജോലി ചെയ്യുകയാണെന്നും മാറ്റ് ഹാന്‍കോക്ക് ട്വിറ്ററിലൂടെ അറിയിച്ചു.
ബ്രിട്ടനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 759 പേരാണ് കോവിഡ് 19 നിമിത്തം മരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മരണനിരക്ക് 31 ശതമാനം കണ്ടു കൂടി. രാജ്യത്ത് 14,500 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Keywords: Britain's PM, Boris Johnson , Coronavirus, Health Secretary, Matt Hancock, UK, Spain, President Xi, China, Trump, Chinese virus, Australia , Quarantine
COMMENTS