കൊച്ചി: കൊറോണ വൈറസ് ബാധ തടയുന്നതിനും ബോധവത്ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം മുഴുവന്‍ അ...
കൊച്ചി: കൊറോണ വൈറസ് ബാധ തടയുന്നതിനും ബോധവത്ക്കരണത്തിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ രാജ്യം മുഴുവന്‍ അണിചേരുകയാണ്. അതേസമയം ഇതിനെതിരെ പലതരം ട്രോളുകളും വരുന്നുമുണ്ട്.
ഇത്തരത്തില്‍ തന്നെ ബാധിക്കുന്ന ട്രോളുകള്‍ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടന് സലിംകുമാര്‍. തന്റെ മുഖം വച്ചുള്ള ട്രോളുകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ഇത്തരം കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു ലഭിക്കുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ കുടുംബത്തിനോ രോഗം ബാധിക്കുന്നത് വരെയുള്ളൂയെന്ന് മനസ്സിലാക്കണമെന്നും സലിം കുമാര്‍ പറയുന്നു.
ഇത്തരത്തില്‍ വരുന്ന ട്രോളുകളില്‍ തനിക്ക് ബന്ധമില്ലെങ്കിലും പശ്ചാത്താപമുണ്ടെന്നും സലിം കുമാര്‍ വ്യക്തമാക്കുന്നു. അഞ്ചു മണിക്ക് പാത്രം കൊണ്ട് മുട്ടുന്നതിനെ വിമര്‍ശിക്കുന്നതിനെതിരെയും അദ്ദേഹം നിലപാട് വ്യക്തമാക്കി.
നമുക്ക് വേണ്ടി അദ്ധ്വാനിക്കുന്നവരെ അഭിനന്ദിക്കുന്നതില്‍ തെറ്റില്ലെന്നും കൊറോണയ്ക്കെതിരെ ജാതിയോ മതമോ രാഷ്ട്രീയമോ അല്ല വേണ്ടതെന്നും. ആരോഗ്യവകുപ്പും ശാസ്ത്രലോകവും നല്കുന്ന നിര്‍ദ്ദേശങ്ങളിലൂടെ മുന്നോട്ടുപോവുകയാണ് വേണ്ടതെന്നും സലിംകുമാര്‍ വ്യക്തമാക്കി.
Keywords: Salim Kumar, Corona trolls, Janata curfew

COMMENTS