ന്യൂഡല്‍ഹി: രജപുത്താന റൈഫിള്‍സിലെ കേണല്‍ ഓഫീസില്‍ വച്ച് സിവിലിയന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ജവാന്‍മാര്‍ പകര്‍ത...
ന്യൂഡല്‍ഹി: രജപുത്താന റൈഫിള്‍സിലെ കേണല്‍ ഓഫീസില്‍ വച്ച് സിവിലിയന്‍ ജീവനക്കാരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ജവാന്‍മാര്‍ പകര്‍ത്തി കേന്ദ്ര പ്രതിരോധ മന്ത്രിക്ക് അയച്ചുകൊടുത്തു.
രജപുത്താന റൈഫിള്‍സ് കാലാള്‍പ്പട ബറ്റാലിയനിലെ രണ്ട് ജവാന്‍മാര്‍ ചേര്‍ന്നാണ് കേണലിന്റെ രതിക്രീഡ പകര്‍ത്തിയത്. തങ്ങളെ നിരന്തരം ഉപദ്രവിച്ചിരുന്ന കേണലിനെ ഒരു പാഠം പഠിപ്പിക്കാനാണ് ഇവര്‍ രംഗം പകര്‍ത്തിയത്.
രംഗം പകര്‍ത്തിയിട്ട് കുറച്ചുനാളായെങ്കിലും പരാതിപ്പെടാന്‍ ധൈര്യമില്ലായിരുന്നു. പഞ്ചാബിലെ അബോഹറില്‍ നിന്നുള്ള കേണല്‍ സര്‍വീസില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ഇവര്‍ കേന്ദ്രമന്ത്രിക്ക് പരാതി അയച്ചത്. തങ്ങള്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും ഇവര്‍ പരാതിയില്‍ പറയുന്നുണ്ട്.
പരാതി കേന്ദ്രമന്ത്രി സൈനിക നേതൃത്വത്തിനു കൈമാറി. തുടര്‍ന്ന് കരസേന അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. കേണല്‍ സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും കരസേനാ നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായി അന്വേഷണത്തെ നേരിട്ടേ തീരൂ.
ഇതേസമയം, ജവാന്‍മാര്‍ ദൃശ്യങ്ങള്‍ വച്ചു തന്നെ ബ്‌ളാക് മെയില്‍ ചെയ്യാന്‍ ശ്രമിച്ചുവെന്ന് കേണലും പരാതിപ്പെടുന്നുന്നുണ്ട്. ആ നിലയിലും അന്വേഷണം ഉണ്ടാകും. കുറ്റക്കാരെന്നു കണ്ടാല്‍ ജവാന്മാരും കുടുങ്ങും.
Summary: The Indian Army has ordered a Court of Inquiry after two jawans of an infantry battalion made a video clip of a Colonel allegedly having sex with a civilian female employee inside his office. The Colonel, who was stationed in Abohar, Punjab at the time of the incident, has since retired.
Keywords: Indian Army, Court of Inquiry, Jawans,25 Rajputana Rifles, Defence Minister Rajnath Singh, Colonel, Sex in Office
COMMENTS