തിരുവനന്തപുരം: കേരള പോലീസ് അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ ഡി ജി പിക്ക് ചെലവഴിക്കാവുന്ന ഫണ്ട് രണ്ടു കോടി ...
തിരുവനന്തപുരം: കേരള പോലീസ് അഴിമതിയിൽ മുങ്ങി നിൽക്കുന്നുവെന്ന സിഎജി റിപ്പോർട്ടിനു പിന്നാലെ ഡി ജി പിക്ക് ചെലവഴിക്കാവുന്ന ഫണ്ട് രണ്ടു കോടി രൂപയിൽ നിന്ന് അഞ്ചു കോടി രൂപയായി സംസ്ഥാന സർക്കാർ ഉയർത്തി.
ഇതുസംബന്ധിച്ച ഉത്തരവിന്റെ പകർപ്പ് ടിവി ചാനലുകളാണ് പുറത്തുവിട്ടത്. തുക വർദ്ധിപ്പിച്ച തീരുമാനം ഇപ്പോഴത്തെ വിവാദം ഉണ്ടാകുന്നതിന് മുൻപുതന്നെ കൈകൊണ്ടതാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സംസ്ഥാന ആഭ്യന്തര വകുപ്പാണ് തുക ഉയർത്തിക്കൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്. 2013 ൽ ഒരു കോടി രൂപയായിരുന്നത് 2015ൽ രണ്ടു കോടി രൂപയായി ഉയർത്തി. ഇതാണ് ഇപ്പോൾ കുത്തനെ ഉയർത്തി അഞ്ചുകോടി രൂപ ആക്കിയിരിക്കുന്നത്.
കേരള പൊലീസിൽ അടിമുടി അഴിമതിയും ധൂർത്തും നടക്കുന്നുവെന്ന് അക്കമിട്ടു നിരത്തുന്ന സിഎജി റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞ ദിവസങ്ങളിലാണ്.
Key words Kerala, DGP, Loknath Behra, CAG

COMMENTS