ന്യൂഡൽഹി: ബിജെപി കേരള അദ്ധ്യക്ഷനായി തീപ്പൊരി നേതാവ് കെ സുരേന്ദ്രൻ നിയമിതനായി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ ഡൽഹിയിലാണ് പ്രഖ്യാപനം ന...
ന്യൂഡൽഹി: ബിജെപി കേരള അദ്ധ്യക്ഷനായി തീപ്പൊരി നേതാവ് കെ സുരേന്ദ്രൻ നിയമിതനായി. പാർട്ടി ദേശീയ അദ്ധ്യക്ഷൻ ജെ പി നഡ്ഡ ഡൽഹിയിലാണ് പ്രഖ്യാപനം നടത്തിയത്.
നിലവിൽ ബിജെപി കേരള ഘടകം ജനറൽ സെക്രട്ടറിയാണ് സുരേന്ദ്രൻ. കേരളത്തിൽ സമീപകാലത്ത് ബിജെപി നടത്തിയ എല്ലാ സമരങ്ങളുടെയും മുന്നണിയിലും സുരേന്ദ്രൻ ഉണ്ടായിരുന്നു ശബരിമല വിഷയത്തിൽ സമരം നയിച്ച് അറസ്റ്റിലായി ജയിലിലും കഴിയേണ്ടിവന്നു സുരേന്ദ്രന്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച മികച്ച പ്രകടനം നടത്തിയതു മുതലാണ് സുരേന്ദ്രൻ ദേശീയ ശ്രദ്ധയിലേക്കു വരുന്നത്. നിയമസഭയിലേക്കും ലോക്സഭയിലേക്കും മുന്നു തവണ വീതം മത്സരിച്ചു വെങ്കിലും വിജയിക്കാനായില്ല.
കോഴിക്കോട് ഉള്യേരി സ്വദേശിയായ സുരേന്ദ്രൻ രസതന്ത്രത്തിൽ ബിരുദധാരിയാണ്. ഷീബയാണ് ഭാര്യ. ഹരികൃഷ്ണൻ, ഗായത്രി ദേവി എന്നിവർ മക്കളാണ്.
യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷനായി ദീർഘകാലം പ്രവർത്തിച്ച അനുഭവപാരമ്പര്യവും സുരേന്ദ്രനുണ്ട്.
Key words: BJP, K Surendran, Kerala, JP Nadda

നേതൃത്വം ഏല്പിച്ച ഈ ദൗത്യം ആത്മാർത്ഥതയോടെയും ഫലപ്രദമായും വിനിയോഗിക്കുന്ന് സുരേന്ദ്രൻ പറഞ്ഞു.

COMMENTS