തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിനെ വെള്ളപൂശി ആഭ്യന്തര സെക്രട്ടറി. പൊലീസ് വകുപ്പിനെതിരെ നിയമസഭയില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ടിനെ ആഭ്...
തിരുവനന്തപുരം: സംസ്ഥാന പൊലീസ് വകുപ്പിനെ വെള്ളപൂശി ആഭ്യന്തര സെക്രട്ടറി. പൊലീസ് വകുപ്പിനെതിരെ നിയമസഭയില്‍ വച്ച സി.എ.ജി റിപ്പോര്‍ട്ടിനെ ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത തള്ളി.
തോക്കുകളും തിരകളും കാണാതായ സംഭവത്തിലും പൊലീസ് നവീകരണ ഫണ്ട് വഴിമാറ്റി ചെലവഴിച്ചെന്നും അടക്കമുള്ള റിപ്പോര്‍ട്ട് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഡി.ജി.പിക്ക് എതിരെ അന്വേഷണം ആവശ്യമില്ലെന്ന് നിലപാടെടുത്ത സര്‍ക്കാര്‍ അന്വേഷണം ആഭ്യന്തര സെക്രട്ടറിക്ക് നല്‍കുകയായിരുന്നു. ഇങ്ങനെയൊരു കാര്യം നടന്നിട്ടില്ലെന്ന നിലപാടിലാണ് ആഭ്യന്തര സെക്രട്ടറി.
വെടിക്കോപ്പുകളുടെ കണക്ക് സൂക്ഷിക്കുന്നതില്‍ 1994 മുതല്‍ പിഴവുണ്ടെന്നും തോക്കുകളും വെടിയുണ്ടകളും കാണാതായിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിലെ പിഴവ് മാത്രമാണിതെന്നും ഇനി മുതല്‍ ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടറൈസ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
Keywords: Home secretary, Police, D.G.P, C.A.G Report

COMMENTS