കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ശങ്കരന് (73) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരു...
കോഴിക്കോട്: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി.ശങ്കരന് (73) അന്തരിച്ചു. അര്‍ബുദ ബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ മൃതദേഹം കോഴിക്കോട് ഡി.സി.സി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ചശേഷം പേരാമ്പ്രയില്‍ പൊതുദര്‍ശനം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10 ന് പേരാമ്പ്രയിലെ വീട്ടുവളപ്പില്‍ നടക്കും.
2001 ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ ടൂറിസം ആരോഗ്യവകുപ്പ് മന്ത്രിയായിരുന്നു. നിലവില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാനും കോ-ഓപ്പറേറ്റീവ് ഇന്‍ഷുറന്‍സ് സൊസൈറ്റി പ്രസിഡന്റുമാണ്. ലോക്സഭാഗം, കെ.പി.സി.സി ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, കാലിക്കട്ട് യൂണിവേഴ്സിറ്റി അംഗം, യൂണിവേഴ്സിറ്റി യൂണിയന് വൈസ് ചെയര്മാന് എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
Keywords: P.Sankaran, Former minister, Passes away, Congress leader

COMMENTS