സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിനു സമാനമായ തലത്തിലേക്കു കടന്നിരിക്ക...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അരങ്ങേറുന്ന അക്രമങ്ങള്‍ വര്‍ഗീയ സംഘര്‍ഷത്തിനു സമാനമായ തലത്തിലേക്കു കടന്നിരിക്കെ, മരണം നാലായി. മൂന്നു സാധാരണക്കാരും ഒരു പൊലീസ് ഹെഡ് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ടത്.പൗരത്വ നിയമ അനുകൂലികളും സിഎഎ വിരുദ്ധരും തമ്മില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഏറ്റുമുട്ടുകയാണ്. അക്രമങ്ങള്‍ പലേടത്തേയ്ക്കും പടരുന്നതായും റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹി പൊലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. ഏറ്റുമുട്ടലില്‍ ഷഹ്ദ്ര ഡെപ്യൂട്ടി പൊലീസ് കമ്മിഷണര്‍ അമിത് ശര്‍മ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കുണ്ട്.
ഏറ്റുമുട്ടലില്‍ പരിക്കേറ്റ പ്രതിഷേധക്കാരുടെ എണ്ണം എത്രയെന്ന് ഇപ്പോഴും കണക്കില്ല.
ജാഫ്രാബാദ്, മൗജ്പുര്‍ പ്രദേശങ്ങളില്‍ പ്രതിഷേധക്കാര്‍ നിരവധി വീടുകളും വാഹനങ്ങളും കത്തിച്ചു. ചന്ദ് ബാഗിലും സമീപ പ്രദേശങ്ങളിലും അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മൗജ്പുര്‍ പ്രദേശത്താണ് രാവിലെ 10 മണിയോടെ ഏറ്റുമുട്ടല്‍ തുടങ്ങിയത്. ഇവിടെ ജനം ചേരിതിരിഞ്ഞ് കല്ലെറിയുകയായിരുന്നു.
താമസിയാതെ, അക്രമങ്ങള്‍ പടരുകയും മൗജ്പുരിനെ ജഫ്രാബാദുമായി ബന്ധിപ്പിക്കുന്ന പാത അക്രമികള്‍ കൈയേറുകയും ചെയ്തു. ഡല്‍ഹി മെട്രോ മൗജ്പുര്‍, ബാബര്‍പുര്‍ സ്‌റ്റേഷനുകൡ നിറുത്താതെ സര്‍വീസ് നടത്തുകയാണ്.
രാഷ്ട്ര തലസ്ഥാനത്തിന്റെ ചില ഭാഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ യുദ്ധക്കളമായി. ഇവിടങ്ങളില്‍ അര്‍ദ്ധസൈനികരെ വിന്യസിച്ചിരിക്കുകയാണ്. അക്രമ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമികള്‍ പൊലീസിനു നേരേ വെടിവച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഡല്‍ഹിയില്‍ ക്രമസമാധാന ചുമതല കേന്ദ്ര സര്‍ക്കാരിനു തന്നെയായതിനാല്‍ ആരെയും കുറ്റം പറയാനുമാവുന്നില്ല. യുഎസ് പ്രസിഡന്റ് എത്തുന്ന സമയത്തെ അക്രമങ്ങള്‍ മുന്‍കൂട്ടിക്കണ്ട് സുരക്ഷ ഒരുക്കുന്നതില്‍ പൊലീസും ഇന്റലിജന്‍സ് വിഭാഗങ്ങളും പരാജയപ്പെടുകയും ചെയ്തു. ഇതിന്റെ പേരില്‍ വരും ദിവസങ്ങളില്‍ ഡല്‍ഹി പൊലീസില്‍ വലിയ അഴിച്ചുപണ തന്നെ വന്നേക്കും.
SOS: #Chandbagh situation is getting worse, vehicles set ablaze, stone pelting is going on as well the public property is being vandalizing by Pro CAA protestors.#Chandbagh #CAA_NRC_Protests #DelhiPolice #Delhi pic.twitter.com/JGzBbOgJuN
— Khushboo khan (@Khushbookhan_) February 24, 2020
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ട്രംപിനെ ഡല്‍ഹിയില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അക്രമമുണ്ടായിരിക്കുന്നത്. അമേരിക്കയും അക്രമങ്ങളെ ഉത്കണ്ഠയോടെയാണ് കാണുന്നത്.
താജ് മഹല്‍ സന്ദര്‍ശനം കഴിഞ്ഞ് ആഗ്രയില്‍ നിന്നാണ് ട്രംപ് ഡല്‍ഹിക്കെത്തിയത്. യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കലക്കാന്‍ ലക്ഷ്യമിട്ടാണ് അക്രമമെന്നും അക്രമികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്നും ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഡി പറഞ്ഞു.
പക്ഷേ, ട്രംപിന്റെ സന്ദര്‍ശന വേളയിലെ അക്രമങ്ങള്‍ കരുതിക്കൂട്ടിയുള്ളതാണെന്നും ഇതു തടയാന്‍ കഴിയാതെ പോയത് വലിയ ക്ഷീണമായെന്നുമുള്ള വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍.
Summary: A Delhi Police head constable was killed and a deputy commissioner of police injured as clashes over the amended citizenship law broke out again in northeast Delhi's Jaffrabad and Maujpur on Monday, with protesters torching houses, shops and vehicles, and hurling stones at each other.
Violence between groups supporting and opposing the Citizenship (Amendment) Act (CAA) was also reported in the Chandbagh and Bhajanpura areas.
Keywords: Citizenship Amendment Act, CAA, Maujpur, Jaffrabad, Northeast Delhi, Delhi Police, Ratan Lal, Deputy Commissioner of Police , Shahdra, Amit Sharma
COMMENTS