മംഗലാപുരം: കേരളവുമായി അതിര്‍ത്തി പങ്കിടുന്ന ചെക്പോസ്റ്റുകളില്‍ കര്‍ണ്ണാടക ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കി. കേരളത്തില്‍ കൂടുതല്‍ ആളു...
ദക്ഷിണ കന്നഡ, കൊടക്, ചാമരാജ് നഗര്‍, മൈസൂരു എന്നീ ജില്ലകളിലെ കേരളാ അതിര്‍ത്തിയിലുള്ള ചെക്പോസ്റ്റുകളിലാണ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്. ഇതിനായി ഇവിടുത്തെ ആശുപത്രികളില്‍ പ്രത്യേക വാര്‍ഡും തുറന്നു.
ബസുകളുള്‍പ്പടെ എല്ലാ വാഹനങ്ങളും തടഞ്ഞുനിര്‍ത്തി കോണ്ടാക്ട് ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ ഉപയോഗിച്ചാണ് പനി പരിശോധന നടത്തുന്നത്. പനിയോ മറ്റ് ലക്ഷണങ്ങളോ കാണുന്നവരോട് അടുത്ത ആശുപത്രിയില്‍ ചികിത്സ തേടാനും ആരോഗ്യസംഘം നിര്‍ദ്ദേശിക്കുന്നുണ്ട്.
എന്നാല്‍ ഇതുവരെ സംശയകരമായ ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കര്‍ണ്ണാടക ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു.
Keywords: Corona virus, Karnataka, Health department, Border
COMMENTS