തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലന്‍സ് സ...
തിരുവനന്തപുരം: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. പൂജപ്പുര വിജിലന്‍സ് സ്പെഷ്യല്‍ ഓഫീസില്‍ ഹാജരാകാന്‍ ഇബ്രാഹിം കുഞ്ഞിനോട് വിജിലന്‍സ് നിര്‍ദ്ദേശിച്ചു.
പാലത്തിന്റെ കരാര്‍ ലഭിച്ച ആര്.ഡി.എസ് കമ്പനിക്ക് ചട്ടവിരുദ്ധമായി 8.25 കോടി രൂപ അനുവദിച്ചു, കമ്പനിക്ക് പ്രോജക്ട് അനുവദിച്ചു, പലിശ ഇളവ് അനുവദിക്കാന്‍ നിര്‍ദ്ദേശിച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇബ്രാഹിം കുഞ്ഞിനെതിരായിട്ടുള്ളത്.
നേരത്തെ രണ്ടു തവണ ചോദ്യം ചെയ്ത ഇബ്രാഹിം കുഞ്ഞിനെ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജ്, കിറ്റ്കോ മുന്‍ എം.ഡി സുമിത് ഗോയല്‍, പി.ഡി തങ്കച്ചന് എന്നിവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചത്.
Keywords: V.K Ibrahim Kunju, Vigilance, Palarivattom Bridge case, R.D.S company
COMMENTS