* കുട്ടികള്‍ വിവരം പുറത്തുപറഞ്ഞത് സ്‌കൂളിലെ കൗണ്‍സലിംഗിനിടെ * കുട്ടികള്‍ക്കു പ്രായം 10,13,15,17 * അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നു...
* കുട്ടികള്‍ വിവരം പുറത്തുപറഞ്ഞത് സ്‌കൂളിലെ കൗണ്‍സലിംഗിനിടെ
* കുട്ടികള്‍ക്കു പ്രായം 10,13,15,17
* അമ്മയ്ക്ക് അറിവുണ്ടായിരുന്നോ എന്നു പൊലീസ് അന്വേഷിക്കുന്നു
മലപ്പുറം : പ്രായപൂര്‍ത്തിയാവാത്ത നാലു പെണ്‍മക്കളെ നിരന്തരമായി ലൈംഗിക പീഡനത്തിനിരയാക്കിയ പിതാവിനെ മലപ്പുറം പൊലീസ് അറസ്റ്റുചെയ്തു.
തിരുവനന്തപുരം സ്വദേശിയായ 47കാരനെതിരേ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റുചെയ്തു.
10,13,15,17 വയസ്സുള്ള സ്വന്തം കുഞ്ഞുങ്ങളെയാണ് ഇയാള്‍ പീഡിപ്പിച്ചുവന്നത്. മലപ്പുറം വളാഞ്ചേരിക്കടുത്ത് തിണ്ടലത്താണ് ഇയാള്‍ ഇപ്പോള്‍ താമസം.
കുട്ടികള്‍ ബോര്‍ഡിംഗിലാണ് പഠിക്കുന്നത്. അവധിക്കു വീട്ടില്‍ വരുമ്പോഴാണ് പീഡനം. സ്‌കൂളിലെ കൗണ്‍സലിംഗിനിടെ മൂത്ത കുട്ടിയാണ് ആദ്യം വിവരം പുറത്തുപറഞ്ഞത്. സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ മറ്റു മൂന്നു കുട്ടികളോടും ചോദിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കൗണ്‍സിലര്‍മാരുടെ സഹായത്തോടെ പൊലീസ് കുട്ടികളില്‍ നിന്നു വിവരം ശേഖരിക്കുകയും പിതാവിനെ അറസ്റ്റുചെയ്യുകയുമായിരുന്നു.
കുട്ടികളുടെ അമ്മയുടെ അറിവോടെയായിരുന്നോ പീഡനം എന്നു പൊലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയ്ക്ക് അറിവുണ്ടെങ്കില്‍ അവര്‍ക്കെതിരേയും നിയമനടപടി ഉണ്ടാവുമെന്നു പൊലീസ് സൂചിപ്പിച്ചു.
Summary: 47 year old man arrested in Malappuram for sexually harassing his minor daughters.
Keywords: Malappuram, Sexual Abuse, Father, Daughters
COMMENTS