ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ പ്രസിഡൻറ് [ജെ എൻ യു എസ് യു ] ഐഷി ഘോഷിനു നേരെ മുഖം മൂടി ആക്രമണം. ഗുരുതരമായി പര...
ന്യൂഡൽഹി: ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി വിദ്യാർഥി യൂണിയൻ പ്രസിഡൻറ് [ജെ എൻ യു എസ് യു ] ഐഷി ഘോഷിനു നേരെ മുഖം മൂടി ആക്രമണം.
ഗുരുതരമായി പരിക്കേറ്റ ഐഷിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എ ബി വി പി പ്രവർത്തകരും പുറത്തു നിന്നെത്തിയ സംഘവുമാണ് തന്നെ മർദ്ദിച്ചതെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഐഷി ഘോഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഹോസ്റ്റൽ ഫീസ് വർദ്ധനവിനെതിരെയും രജിസ്ട്രേഷൻ ബഹിഷ്കരിച്ചും വിദ്യാർഥികൾ ജെഎൻയുവിൽ സമരം നടത്തിവരികയാണ്.
ഈ ഘട്ടത്തിലാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. മാത്രമല്ല പൗരത്വ പരിഷ്കരണ നിയമത്തിനെതിരെ ഇവിടെ നടന്ന സമരവും ദേശീയ ശ്രദ്ധ ആകർഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ ആണ് ഘോഷ് ആക്രമിക്കപ്പെട്ടത് എന്നാണ് സൂചന.
പെൺകുട്ടിയെ പോലും വെറുതേ വിടാത്ത കിരാത നടപടിക്കെതിരേ ഡൽഹിയിൽ കനത്ത പ്രതിഷേധം പടരുകയാണ്.

COMMENTS