തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഒപ്പുവച്ച ന...
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമ വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. രാഷ്ട്രപതി ഒപ്പുവച്ച നിയമം സംരക്ഷിക്കേണ്ടത് തന്റെ കടമയാണെന്നും ഈ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാനേ പാടില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് ഒരു ഉത്തരവ് പുറത്തിറക്കുന്നതിനു മുമ്പ് ഗവര്‍ണറെ അറിയിക്കുക എന്നത് മുഖ്യമന്ത്രിയുടെ കടമയാണെന്നും കോടതി വിഷയങ്ങളും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട തര്‍ക്കമുള്ള കാര്യങ്ങളും ഗവര്‍ണറെ അറിയിക്കണമെന്നതാണ് ഫെഡറല്‍ സംവിധാനത്തിലെ ചട്ടമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ഇനി ഈ വിഷയത്തില്‍ പ്രമേയം പാസാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടോയെന്ന കാര്യം സുപ്രീംകോടതി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Government, Governnor, CAA, Supreme court

COMMENTS