ലാഹോര്‍: മുന്‍ പാകിസ്ഥാന് പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ച നടപടി...
ലാഹോര്‍: മുന്‍ പാകിസ്ഥാന് പ്രസിഡന്റും സൈനിക മേധാവിയുമായിരുന്ന പര്‍വേസ് മുഷാറഫിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി വധശിക്ഷയ്ക്കു വിധിച്ച നടപടി റദ്ദാക്കി ഹൈക്കോടതി. സ്പെഷ്യല്‍ ട്രൈബ്യൂണലിന്റെ വിധിയാണ് ലാഹോര്‍ ഹൈക്കോടതി റദ്ദാക്കിയത്. സ്പെഷ്യല്‍ ട്രൈബ്യൂണല്‍ രൂപീകരിച്ചത് ഭരണഘടനാവിരുദ്ധമായാണെന്നും പ്രോസിക്യൂഷന് ടീമിനെ തിരഞ്ഞെടുത്തത് നിയമവിരുദ്ധമായാണെന്നും കോടതി ചൂണ്ടിക്കാട്ടി.
വധശിക്ഷക്കെതിരെ മുഷാറഫിന്റെ വക്കീലാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിധി വന്നതോടെ മുഷാറഫ് പൂര്‍ണ്ണമായും കുറ്റവിമുക്തനും സ്വതന്ത്രനുമായെന്ന് വക്കീല്‍ വ്യക്തമാക്കി. പൂര്‍ണ്ണമായും സൈന്യത്തിന്റെ ഭരണത്തിലായിരുന്ന പാകിസ്ഥാനിലെ സൈനികമേധാവിക്കെതിരെ തന്നെ ഈ വിധി വന്നതിനെതിരെ ഇമ്രാന്ഖാന് സര്‍ക്കാരും രംഗത്തെത്തിയിരുന്നു. മുഷറഫ് ഇപ്പോള്‍ ഗള്‍ഫിലാണ് ജീവിക്കുന്നത്.
Keywords: Parvez Musharraf, Lahore High court, Pak president, Army

COMMENTS