ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാ...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സംവിധായകന് അനുരാഗ് കശ്യപ്. ട്വിറ്ററിലൂടെയാണ് അനുരാഗ് കശ്യപ് അമിത് ഷായ്ക്കെതിരെ രംഗത്തെത്തിയത്.
ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം നടന്ന ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലിക്കിടെ പൗരത്വ നിയമത്തിനെതിരെ മുദ്രാവാക്യം വിളിച്ച യുവാക്കളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് വിമര്‍ശനം.
നമ്മുടെ ആഭ്യന്തര മന്ത്രി ഭീരുവാണെന്നും അയാളുടെ പൊലീസ്, അയാളുടെ സൈന്യം, അയാളുടെ വാടക ഗുണ്ടകള്‍ എന്നിട്ടും സ്വന്തം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നത് നിരായുധരായ പ്രതിഷേധക്കാരെ മര്ദ്ദിച്ചുകൊണ്ടാണെന്നും അമിത് ഷാ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണെന്നും ചരിത്രം ആ മൃഗത്തിന്റെ മുഖത്ത് തുപ്പുമെന്നുമാണ് അനുരാഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.
നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങളുടെ പേരില്‍ സൈബര്‍ ആക്രമണം നേരിടുന്ന വ്യക്തിയാണ് അനുരാഗ് കശ്യപ്. അതിനൊപ്പം ഈ വിമര്‍ശനങ്ങളും കൂടിയാകുമ്പോള്‍ അദ്ദേഹത്തിന് കടുത്ത ആക്രമണങ്ങള്‍ നേരിടേണ്ടതായി വരുന്നതാണ്.
Keywords: Director Anurag Kashyap, Amit Shah, CAA, B.J.P Election Rally

COMMENTS