മംഗളൂരു: പൗരത്വ നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലീസ് നടത്തിയ വെടിവയ്പ്പി...
മംഗളൂരു: പൗരത്വ നിയമത്തിനെതിരെ മംഗലാപുരത്ത് നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധ സമരം അക്രമാസക്തമായതിനെ തുടര്‍ന്നു പൊലീസ് നടത്തിയ വെടിവയ്പ്പില്‍ രണ്ടു പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരിക്കുണ്ട്.
വിദ്യാര്‍ത്ഥികള്‍ പൊലീസ് സ്റ്റേഷന് ആക്രമിക്കാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്ക്കേണ്ടിവന്നതെന്നാണ് പൊലീസ് ഭാഷ്യം.
നോര്‍ത്ത്, സൗത്ത്, ഈസ്റ്റ്, ബാര്‍ക്കെ, ഉര്‍വ്വെ സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇവിടെ സംഘര്‍ഷ സാദ്ധ്യതയുണ്ടെന്ന് ഇന്റലിജന്റ്സ് മുന്നറിയിപ്പ് കൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിരോധനാജ്ഞ വിഗണിച്ച് ആയിരക്കണക്കിന് പേര് പ്രതിഷേധ പ്രകടനത്തിനെത്തി.
കമ്മിഷണര്‍ ഓഫീസിലേക്കുള്ള മാര്‍ച്ച് പൊലീസ് തടഞ്ഞു. ഇതോടെ സംഘര്‍ഷം തുടങ്ങി. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി. ഇതു ഫലിക്കാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിച്ചു.
എന്നിട്ടും ജനം പിരിഞ്ഞുപോകാതെ വന്നതോടെ വെടിവെയ്പ് നടത്തി. മംഗലാപുരം നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു.
ഇതിനിടെ, ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്നൗവില്‍ പൊലീസ് വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു. നിരവധി വാഹനങ്ങള്‍ കത്തിച്ചു. പ്രതിഷേധക്കാര്‍ റോഡ് ഉപരോധിച്ചു.
പ്രതിഷേധം കനത്തതോടെ ഇവിടെ, കെഡി സിങ് ബാബു സിങ് സ്റ്റേഡിയം മെട്രോ സ്റ്റേഷന് അടച്ചു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കുന്നതായി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
അക്രമം നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഗുജറാത്തിലെ അഹമ്മദാബാദില്‍ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി നടത്തിയ പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തി.
Keywords: Karnataka , Citizenship Amendment Ac, Mangaluru, Jaleel, Nausheen, Uttar Pradesh , Bengaluru, Kalburgi, Hassan, Hubli and Dharwad, Violence
COMMENTS