തിരുവനന്തപുരം: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ വെടിവച്ചു കൊന്ന പൊലീസിന് അഭിനന്ദനവുമായി സംവിധ...
തിരുവനന്തപുരം: ഹൈദരാബാദില്‍ വനിതാ ഡോക്ടറെ നിഷ്ഠൂരമായി ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന പ്രതികളെ വെടിവച്ചു കൊന്ന പൊലീസിന് അഭിനന്ദനവുമായി സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. പൊലീസിന്റെ പ്രവൃത്തിയെ അഭിനന്ദിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.
ഇത്തരം ക്രൂരകൃത്യം ചെയ്ത നരാധമന്‍മാരെ വെടിവച്ചുകൊന്ന പൊലീസ് സംഘത്തെ അഭിനന്ദിക്കുന്നെന്നും മനപ്പൂര്‍വമെങ്കിലും അല്ലെങ്കിലും അവര്‍ ചെയ്തത് ഉചിതമായെന്നും സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും നേരെയുള്ള ആക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത് ഇതു തന്നെയാണ് ഉചിതമായ ശിക്ഷാവിധിയെന്നും അദ്ദേഹം കുറിച്ചു.
ജയിലില്‍ സുഖവാസവും കള്ളന്മാരായ വക്കീലന്മാരുടെ സഹായവും തേടി ചുളുവില്‍ രക്ഷപ്പെടുന്ന ഗോവിന്ദച്ചാമിമാരും നിര്‍ഭയ കേസിലെ കൊലയാളികളും ഇനിയും ഉണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കുന്നു.
Keywords: Sreekumaran Thampi, Hyderabad murder, Facebook post

COMMENTS