സംവിധായകന് ഷാജി കൈലാസ് ആദ്യമായി നിര്‍മ്മാതാവിന്റെ റോളിലെത്തിയ ചിത്രമാണ് താക്കോല്‍. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷത്തില്‍ അഭിനയിച...
സംവിധായകന് ഷാജി കൈലാസ് ആദ്യമായി നിര്‍മ്മാതാവിന്റെ റോളിലെത്തിയ ചിത്രമാണ് താക്കോല്‍. ഇന്ദ്രജിത്തും മുരളി ഗോപിയും പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്തത് കിരണ്‍ പ്രഭാകരനാണ്.
ശ്യാമപ്രസാദിന്റെ ഇലക്ട്രയുടെ തിരക്കഥ ഒരുക്കിയ കിരണ്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് താക്കോല്‍. പുതുമയുള്ള കഥയും അവതരണവുമാണ് താക്കോലിന്റെ പ്രത്യേകത. മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. താക്കോലിനെപ്പറ്റി ഷാജി കൈലാസ് പറയുന്നു:
കിരണ്‍ പ്രഭാകരന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ഞാന്‍ ഒരു ചിത്രം പ്ലാന്‍ ചെയ്തിരുന്നു. തിരക്കഥയും ഏതാണ്ട് പൂര്‍ത്തിയായി. അപ്പോഴേക്കും ലാല്‍ ഒടിയന്റെ തിരക്കിലായി. എന്റെ ചിത്രം നീണ്ടുപോയി. അതിനിടയിലാണ് കിരണ്‍ താക്കോലിന്റെ കഥ പറഞ്ഞത്. കഥ എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ഞാന്‍ ചിത്രം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്.
ഗംഭീരമാണ് താക്കോലിന്റെ ഇതിവൃത്തം. കഥ തന്നെ നായകനെന്നു പറയാം. അതിനാല്‍, സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്നു തീരുമാനിച്ചു. ചിത്രം ഒരുക്കുന്നതിനു സംവിധായകന് പൂര്‍ണ സ്വാതന്ത്ര്യവും നല്കി. മാധ്യമരംഗത്ത് വര്‍ഷങ്ങളുടെ പരിചയം കിരണിനുണ്ട്.
നല്ല എഴുത്തുകാരനാണ്. നന്നായി ആശയവിനിമയം നടത്താവുന്നയാള്. താക്കോലിലൂടെ നല്ലൊരു സംവിധായകനെ മാത്രമല്ല, തിരക്കഥാകൃത്തിനെയും മലയാള സിനിമക്കു ലഭിക്കും.
പുതിയ ആളുകള്‍ സിനിമയില്‍ കടന്നുവരണം എന്ന ഉദ്ദേശത്തോടെയാണ് നിര്മ്മാണത്തിലേക്കുകടന്നത്. ത്രില്ലര്‍ ചിത്രങ്ങള്‍ എടുക്കുന്ന ഞാന്‍ കിരണിനെ പോലെയുള്ള സംവിധായകരെ കണ്ടെത്തുന്നതിനും സിനിമക്കു മുതല്‍ക്കൂട്ടാകുന്നതിനും വേണ്ടിയാണ് വ്യത്യസ്ത പ്രമേയം അവതരിപ്പിക്കുന്ന താക്കോല്‍ നിര്‍മ്മിച്ചത്. പുതുമയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മികച്ച സിനിമകളാണ് ലക്ഷ്യം.
Key words: Thakkol, Shaji Kailas, Murali Gopy, Indrajith, Kiron Prabhakaran

COMMENTS