സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടതായി രജിസ്ട്രിയുടെ അറിയ...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനവുമായ ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഏഴംഗ ഭരണഘടനാ ബെഞ്ചിനു വിട്ടതായി രജിസ്ട്രിയുടെ അറിയിപ്പില്‍ നിന്നു വ്യക്തമായി.ജനുവരി മുതലാണ് ഹര്‍ജികള്‍ ഏഴംഹം ഭരണഘടനാ ബെഞ്ച് പരിണിക്കുക. ഇതോടെ ശബരിമല സംബന്ധിച്ച എല്ലാ കേസുകളിലും ഏഴംഗ ഭരണഘടനാ ബെഞ്ച് നേരിട്ട് വിധി പറയും.
ശബരിമല ഹര്‍ജികള്‍ നേരത്തെ അഞ്ചംഗ ബെഞ്ചായിരുന്നു പരിഗണിച്ചിരുന്നത്. അതിനാല്‍ ആറ് പേപ്പര്‍ ബുക്കുകളാണ് ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിശാല ബെഞ്ചിനു വിട്ട സാഹചര്യത്തില്‍ നിലവില്‍ ഫയല്‍ ചെയ്തിട്ടുള്ള പേപ്പര്‍ ബുക്കിന്റെ നാല് സെറ്റ് കൂടി കൈമാറണമെന്ന് നിര്‍ദേശിച്ച് സുപ്രീം കോടതി അസിസ്റ്റന്റ് റെജിസ്ട്രാര്‍ എല്ലാ കക്ഷികള്‍ക്കും കത്ത് നല്‍കുകയായിരുന്നു. ഇതോടെയാണ് എല്ലാ കേസുകളും ഏഴംഗ ബെഞ്ചിനു വിട്ടതായി വ്യക്തമായത്.
കേസുകള്‍ ജനുവരി മൂന്നാം വാരം ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ നിര്‍ദ്ദേശിച്ചുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ എഴുപതോളം ഹര്‍ജികളാണ് ഏഴംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുക. 2018 സെപ്റ്റംബര്‍ 28 ന് ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളും 2006ല്‍ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജികളുമാണ് ജനുവരിയില്‍ പരിഗണിക്കുന്നതെന്ന് സുപ്രീം കോടതി അഡിഷണല്‍ രജിസ്ട്രാര്‍ കക്ഷികള്ക്കയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിധി നടപ്പിലാക്കുന്നതിന് സാവകാശംതേടി നല്കിയ അപേക്ഷയും ഏഴംഗ ബെഞ്ചിന് മുമ്പാകെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Keywords: Sabarimala, Lord Ayyappa, Sureme Court
COMMENTS