ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ റാലിയില്‍ മേക്ക് ഇന്‍ ഇന്ത്...
ന്യൂഡല്‍ഹി: മോഡി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം വിവാദമാകുന്നു. ജാര്‍ഖണ്ഡിലെ റാലിയില്‍ മേക്ക് ഇന്‍ ഇന്ത്യയെന്നാണ് മോഡി പറഞ്ഞിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ എവിടെ നോക്കിയാലും റേപ്പ് ഇന്‍ ഇന്ത്യയാണെന്നുമുള്ള രാഹുലിന്റെ പരാമര്‍ശമാണ് വിവാദമാകുന്നത്.
ഇതിനെതിരെ പാര്‍ലമെന്റില്‍ വനിതാ എം.പിമാര്‍ രംഗത്തെത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഒരു നേതാവ് വനിതകളെ ബലാത്സംഗം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നതെന്നും രാഹുല്‍ ശിക്ഷിക്കപ്പെടണമെന്നും സ്മൃതി ഇറാനി എം.പി വ്യക്തമാക്കി.
രാഹുല്‍ മാപ്പു പറയണമെന്ന് സഭയില്‍ മറ്റ് ബി.ജെ.പി വനിതാ എം.പിമാര്‍ ആവശ്യപ്പെട്ടു. ബഹളത്തെ തുടര്‍ന്ന് സഭ ഉച്ചവരെ നിര്‍ത്തിവച്ചു.
Keywords: Rahul Gandhi, Rape in India issue, B.J.P MP
COMMENTS