പ്യോംങ് യാങ്: ലോകസമാധാനത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ഉത്തര കൊറിയ വീണ്ടും ആയുധ പരീക്ഷണം നടത്തി. ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ സി എൻ എയാണ്...
പ്യോംങ് യാങ്: ലോകസമാധാനത്തിന് ഭീഷണി ഉയർത്തിക്കൊണ്ട് ഉത്തര കൊറിയ വീണ്ടും ആയുധ പരീക്ഷണം നടത്തി. ഉത്തരകൊറിയൻ വാർത്ത ഏജൻസിയായ കെ സി എൻ എയാണ് പരീക്ഷണ വിവരം പുറത്തുവിട്ടത്.
ഏറെ പ്രാധാന്യമുള്ള മറ്റൊരു പരീക്ഷണം കൂടി വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു എന്നാണ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരീക്ഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
സൈനിക സംബന്ധമായ പരീക്ഷണം തന്നെയാണ് നടന്നത് എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
മാത്രമല്ല, ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ നിർദ്ദേശിക്കുന്ന പക്ഷം ഏതുതരത്തിലുള്ള നടപടിക്കും രാജ്യത്തെ സൈന്യം ശക്തമാണെന്ന് സൈനികമേധാവി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാവുകയാണ്.
ഏഴ് ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് ഉത്തരകൊറിയ പരീക്ഷണം നടത്തുന്നത്. ഉപഗ്രഹ വിക്ഷേപണത്തിനെന്നു പറഞ്ഞ് തയ്യാറാക്കിയ സോഹയിലെ പരീക്ഷണത്തറയിലാണ് പുതിയ പരീക്ഷണവും നടന്നിരിക്കുന്നത്.
പരീക്ഷണ സംബന്ധിയായ വിവരങ്ങൾ വാർത്ത ഏജൻസിക്ക് നൽകിയത് ഉത്തരകൊറിയൻ ഡിഫൻസ് സയൻസ് അക്കാദമി തലവൻ പാക്ക് ജോങ് ചാനാണ് .
അതുകൊണ്ടുതന്നെ സൈനിക പരീക്ഷണമാണ് നടന്നിരിക്കുന്നത് എന്നാണ് ലോകരാജ്യങ്ങൾ കരുതുന്നത്.
പ്രതിരോധ പരീക്ഷണം അല്ലെങ്കിൽ ഡിഫൻസ് അക്കാഡമി തലവൻ സംസാരിക്കേണ്ടതില്ല. ഏഴു ദിവസം മുമ്പ് ഇതേ വേദിയിൽ നടന്ന പരീക്ഷണത്തെ തന്ത്രപ്രധാനമായ ആയുധം വികസിപ്പിക്കുന്നതിനു മുന്നോടിയായ പരീക്ഷണം എന്നാണ് കെ സി എൻ എ റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇക്കുറി നടന്ന പരീക്ഷണത്തെ അതിപ്രധാനമായ പരീക്ഷണം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപുമായി നടത്തിയ ഉച്ചകോടികളിൽ ഉത്തര കൊറിയ പൂർണമായും നിരായുധീകരണ പാതയിലേക്ക് ഈ വർഷം അവസാനത്തോടെ എത്തും എന്നാണ് സമ്മതിച്ചിരുന്നത്.
അതിനു വിരുദ്ധമായണ് ഇപ്പോൾ കിം പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. ഇത് തുറന്ന ഒരു യുദ്ധത്തിലേക്ക് തന്നെ കാര്യങ്ങൾ കൊണ്ടെത്തിക്കും എന്ന ആശങ്ക ലോകരാജ്യങ്ങൾക്കിടയിൽ വ്യാപകമായിരിക്കുകയാണ് .
ഉത്തരകൊറിയക്ക് രഹസ്യ പിന്തുണ നൽകുന്നത് ചൈനയാണ്. മറുവശത്ത് ദക്ഷിണ കൊറിയയെ പിന്തുണച്ച് അമേരിക്കയും മുഖാമുഖം നിൽക്കുന്നതോടെ സംഘർഷം ഗുരുതരമായ അവസ്ഥയിലേക്ക് എത്തുകയാണ്.
Key words: North Korea, America, Pyongyang, Missile test, China, Defence

COMMENTS