മുംബയ്: വാംഖഡെ സ്റ്റേഡിയത്തിൽ വിരാട് കോലിയും കൂട്ടരും ഉയർത്തിയ വലിയ മല കയറാനാവാതെ വിൻഡീസ് കീഴടങ്ങി. 67 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര...
മുംബയ്: വാംഖഡെ സ്റ്റേഡിയത്തിൽ വിരാട് കോലിയും കൂട്ടരും ഉയർത്തിയ വലിയ മല കയറാനാവാതെ വിൻഡീസ് കീഴടങ്ങി. 67 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കി.
തിരുവനന്തപുരത്ത് ഏറ്റ പരാജയത്തിന് വിരാട് കോലിയും കൂട്ടരും മുംബയിൽ വെസ്റ്റിൻഡീസിന് നൽകിയ തിരിച്ചടി ഭീകരമായിരുന്നു.
രണ്ടാമത് ബാറ്റ് ചെയ്യുന്നവരെ തുണയ്ക്കുന്ന പിച്ച് എന്ന വാംഖഡെയുടെ പേരും തിരുത്തിക്കൊണ്ടാണ് വിരാട് കോലിയുടേയും കൂട്ടരുടേയും വിജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി 240 റൺസാണ് എടുത്തത്. മറുപടിക്കിറങ്ങിയ വെസ്റ്റിൻഡീസിന് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് നേടാനെ കഴിഞ്ഞുള്ളൂ.
34 പന്തിൽ 71 റൺസ് എടുത്തുകൊണ്ട് രോഹിത് ശർമയാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. സ്ഥാനക്കയറ്റം കിട്ടിയ ഋഷഭ് പന്ത് ഡക്കായി പുറത്തായി.
ലോകേഷ് രാഹുൽ 56 പന്തിൽ 91 റൺസ് എടുത്തു. സെഞ്ച്വറി ഉറപ്പിച്ച രാഹുൽ അവസാന നിമിഷത്തിലെ ചില പിഴവുകളുടെ പേരിലാണ് പുറത്തായത് .
29 പന്തിൽ നിന്ന് 70 റൺസെടുത്ത വിരാട് കോലി അക്ഷരാർത്ഥത്തിൽ വെടിക്കെട്ടാണ് കാഴ്ചവച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് തകർച്ചയോടെ ആയിരുന്നു തുടക്കം. 17 റൺസ് എടുക്കുന്നതിനിടെ അവർക്ക് മൂന്നു മുൻനിര വിക്കറ്റുകൾ നഷ്ടപ്പെട്ടു.
നാലാം നാലാം വിക്കറ്റിൽ ഷിംറോൺ ഹെയ്റ്റ് മെയർ - കീറോൺ പൊള്ളാർഡ് സഖ്യം നടത്തിയ രക്ഷാപ്രവർത്തനം ഫലം കണ്ടില്ല.
24 പന്തിൽ നിന്ന് 41 റൺസെടുത്ത ഹെയ്റ്റ് മെയർ പുറത്തായെങ്കിലും പുള്ളാർഡ് അചഞ്ചലനായി നിന്നു. 39 പന്തിൽ നിന്ന് 68 റൺസെടുത്തു പൊള്ളാർഡ് പുറത്തായതോടെ വെസ്റ്റിൻഡീസ് പതനം ഏതാണ്ട് ഉറപ്പായി.
ഇന്ത്യക്കുവേണ്ടി കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ, ദീപക് ചഹർ, മുഹമ്മദ് ഷമി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വെസ്റ്റിൻഡീസ് നിരയിൽ കെസറിക് വില്യംസ്, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

COMMENTS